വയനാടിനെ സഹായിക്കാൻ 650 ബസുകൾ ഓടി

കോഴിക്കോട്: വയനാടിന് ഒരു കൈ സഹായമാകാൻ കോഴിക്കോട് ജില്ലാ ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ നേതൃത്വത്തിൽ 650 ൽപ്പരം ബസുകൾ വ്യാഴാഴ്ച സർവീസ് നടത്തി. ഈ ബസുകളുടെ വ്യാഴാഴ്ചത്തെ വരുമാനം അസോസിയേഷന്റെ സംസ്ഥാനതല സംഘടനയായ കേരള സ്റ്റേറ്റ് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷൻ വയനാട്ടിലെ ദുരിതബാധിതർക്ക് 25 വീടുകൾ നിർമിച്ചുകൊടുക്കുന്ന പദ്ധതിയിലേക്ക് നൽകും.

ബസുകൾ രാവിലെ കലക്ടറേറ്റ് പരിസരത്ത് ജില്ലാ കലക്ടർ സ്നേഹിൽ കുമാർ സിംഗ് ഫ്ലാഗോഫ് ചെയ്തു. ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് കെ ടി വാസുദേവൻ, സെക്രട്ടറി ബീരാൻ കോയ എന്നിവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *