നാളെ ബസ്  സമരം; ചർച്ച പരാജയം

കോഴിക്കോട്: ബസുടമ സംയുക്ത സമരസമിതി ജൂലൈ 8 ന്  നടത്തുന്ന സൂചനാ ബസ് സമരവുമായി ബന്ധപ്പെട്ട്  ട്രാൻസ്പോർട്ട് കമ്മീഷണർ നടത്തിയ ചർച്ച പരാജയപ്പെട്ടു.
ലിമിറ്റഡ് സ്‌റ്റോപ് ബസുകളുടെയും ദീർഘ
ദൂര ബസുകളുടെയും പെർമിറ്റുകൾ യഥാസമയം പുതുക്കി നൽകുക,
വിദ്യാർത്ഥികളുടെ യാത്രാ നിരക്ക് വർദ്ധിപ്പിക്കുക,
ബസ് തൊഴിലാളികൾക്ക് പോലീസ് ക്ലിയറൻസ് നിർബന്ധമാക്കിയ നടപടി പിൻവലിക്കുക
ഇ ചലാൻ വഴി അമിതമായ പിഴ ഈടാക്കുന്നത് അവസാനിപ്പിക്കുക
തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സംയുക്ത സമിതി സമരം പ്രഖ്യാപിച്ചത്.

ബസുടമകളുടെ ആവശ്യങ്ങൾ പരിഹരിക്കുന്നതിന് സർക്കാർ തലത്തിൽ തീരുമാനം വേണമെന്നും അതിനാൽ സൂചനാ സമരം മാറ്റിവെക്കണമെന്നും ട്രാൻസ്പോർട്ട് കമ്മീഷണർ ചർച്ചയിൽ ആവശ്യപ്പെട്ടെങ്കിലും സംയുക്ത സമിതി അംഗീകരിച്ചില്ല.
നാളെ സംസ്ഥാനത്ത് മുഴുവൻ സ്വകാര്യ ബസുകളും പണിമുടക്കിൽ പങ്കെടുക്കും.
ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ ജൂലൈ 22 മുതൽ അനിശ്ചിത കാലത്തേക്ക് സർവീസ് നിർത്തി വെക്കാനാണ് സംയുക്ത സമിതി തീരുമാനം.

ട്രാൻസ്പോർട് കമ്മീഷണർ നാഗാർജു ചക്കിലത്ത്, ജോയന്റ് ട്രാൻസ് പോർട്ട് കമ്മീഷണർ മനോജ്,
ഡി ടി സി അനൂപ് ജേക്കബ്,
സംയുക്ത സമിതി
ചെയർമാൻ ഹംസ ഏരിക്കുന്നൻ , കൺവീനർ ടി ഗോപിനാഥ് , വൈസ് ചെയർമാൻ ഗോകുൽദാസ് എന്നിവർ ചർച്ചയിൽ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *