കോഴിക്കോട്: കുന്നമംഗലം നിയോജക മണ്ഡലത്തിലെ രണ്ട് റോഡ് പ്രവൃത്തികള്‍ക്ക് 5.6 കോടി രൂപയുടെ ഭരണാനുമതി ലഭ്യമാക്കിയതായി പി ടി എ റഹീം എംഎൽഎ അറിയിച്ചു.
മാങ്കാവ്-കണ്ണിപറമ്പ് റോഡിന്റെ കോട്ടായിത്താഴം പള്ളിത്താഴം ഭാഗം നവീകരണം- 4.7 കോടി, തെങ്ങിലക്കടവ് കണ്ണിപറമ്പ് കൈത്തൂട്ടിമുക്കില്‍ റോഡ്- 90 ലക്ഷം എന്നീ പ്രവൃത്തികള്‍ക്കായാണ് തുക അനുവദിച്ചതെന്നും ടെണ്ടര്‍ ചെയ്യാന്‍ വേണ്ട അടിയന്തര നടപടികള്‍ സ്വീകരിക്കുന്നതിന് പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയതായും എംഎൽഎ പറഞ്ഞു.

