കേരളം കാതോർത്ത വാർത്ത; കുട്ടിയെ കണ്ടെത്തി   

കൊല്ലത്തുനിന്ന് അബിഗേൽ സാറാ റെജിയെ കണ്ടെത്തി. കുട്ടിയെ കൊല്ലം ആശ്രാമം മൈതാനത്ത് ഉപേക്ഷിച്ച് പ്രതികൾ കടന്നു കളയുകയായിരുന്നു.

സംസ്ഥാനത്തെ പൊലീസും ഭരണസംവിധാനങ്ങളും ജനങ്ങളും ഉണർന്നു പ്രവർത്തിച്ചപ്പോൾ തട്ടിപ്പ് സംഘത്തിന് മറ്റ് മാർഗങ്ങളില്ലാതെ കുട്ടിയെ ഉപേക്ഷിക്കേണ്ടി വന്നു എന്നതാണ് പ്രാഥമിക നിഗമനം.

തിങ്കളാഴ്ച വൈകിട്ട് 4.30 ന് വീടിനടുത്ത് നിന്ന് സഹോദരനൊപ്പം ട്യൂഷൻ കഴിഞ്ഞു വരുമ്പോഴാണ് ആറു വയസുകാരിയായ കുട്ടിയെ കാറിൽ വന്ന സംഘം തട്ടിക്കൊണ്ടുപോയത്. തുടർന്ന് രാത്രി മാതാപിതാക്കളെ വിളിച്ച് പ്രതികൾ പണം ആവശ്യപ്പെട്ടിരുന്നു.

പങ്കുവയ്ക്കുക
പരസ്യം ആസ്റ്റർ മിംസ് കോഴിക്കോട് — പ്രോസ്റ്റേറ്റ് വീക്കത്തിന് സർജറിയില്ലാതെ പരിഹാരം. വിളിക്കൂ: +91 8113 098000, +91 7561 809000