റഫി ഗാനാലാപനം: അമയ ഷാജിന് ഒന്നാംസ്ഥാനം

കോഴിക്കോട്: കോഴിക്കോട് ആർട് ലവേഴ്സ് അസോസിയേഷൻ(കല) സംഘടിപ്പിച്ച ബോംബെ അഹമ്മദ് ഭായ് സ്മാരക ഓൾ കേരള റഫി ഗാനാലാപന മത്സരത്തിൽ അമയ ഷാജ് (കണ്ണൂർ )ഒന്നാം സമ്മാനം നേടി. അശ്വിൻ സുരേഷ്, (അഴിഞ്ഞിലം) രണ്ടാം സമ്മാനവും നിരഞ്ജൻ വേങ്ങേരി മൂന്നാം സമ്മാനവും കരസ്ഥമാക്കി.

കല ഹാളിൽ നടന്ന മത്സരം തോട്ടത്തിൽ രവീന്ദ്രൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. കെ വിജയരാഘവൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി അഡ്വ. കെ പി അശോക് കുമാർ, കെ സുബൈർ, വി എം ജയദേവൻ, എൻ ചന്ദ്രൻ, വിനീഷ് വിദ്യാധരൻ. സുരേന്ദ്രൻ പാറാടൻ, സന്നാ ഫ് പാലക്കണ്ടി എന്നിവർ സംസാരിച്ചു
വിജയികൾക്കുള്ള കാഷ് അവാർഡും മെമൻ്റോയും, സർട്ടിഫിക്കറ്റും ജൂലൈ 31 ന് ടൗൺഹാളിൽ നടക്കുന്ന റഫിനൈറ്റിൽ മേയർ ബീന ഫിലിപ്പ് നൽകും.

വിവിധ ജില്ലകളിൽനിന്നായി 130 ഓളം പേർ മത്സരത്തിൽ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *