നാടന്‍ പാട്ട് മത്സരത്തില്‍ പങ്കെടുക്കാം

കോഴിക്കോട്: കേരള സംസ്ഥാന യുവജനക്ഷേമ ബോര്‍ഡിന്റെ നേതൃത്വത്തില്‍ നാടന്‍ പാട്ട് കലാകാരന്‍ കലാഭവന്‍ മണിയുടെ സ്മരാണാര്‍ത്ഥം നടത്തുന്ന നാടന്‍ പാട്ട് മത്സരത്തില്‍ ജില്ലയില്‍ അഫിലിയേറ്റു ചെയ്തിട്ടുള്ള യൂത്ത്/യുവതി/യുവ ക്ലബ്ബുകള്‍ക്ക് പങ്കെടുക്കാം. ഒരു ടീമിന് പരമാവധി 10 പേരെ പങ്കെടുപ്പിക്കാം. 10 മിനിറ്റ് സമയമാണ് മത്സരത്തിന്  പരമാവധി അനുവദിക്കുക. പിന്നണിയില്‍ മുന്‍കൂട്ടി റെക്കോഡ് ചെയ്ത മ്യൂസിക്ക് അനുവദിക്കില്ല. ജില്ലാതല മത്സരങ്ങളില്‍ ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങള്‍ നേടുന്ന ടീമുകള്‍ക്ക് യഥാക്രമം 25000, 10000, 5000 രൂപ വീതവും സംസ്ഥാനതല മത്സരങ്ങളില്‍ ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങള്‍ നേടുന്ന ടീമുകള്‍ക്ക് യഥാക്രമം 1,00000, 75,000, 50,000 രൂപ വീതവും സമ്മാനത്തുക ലഭിക്കും. പ്രായപരിധി 18- 40 വയസ്സ്. അപേക്ഷകള്‍ ലഭിക്കേണ്ട അവസാന തിയ്യതി: ഫെബ്രുവരി 15.  ഫോണ്‍: 04952373371, 9605098243, 8138898124

Leave a Reply

Your email address will not be published. Required fields are marked *