കോഴിക്കോട്: സംസ്ഥാന യുവജനക്ഷേമ ബോർഡിന്റെ നേതൃത്വത്തിൽ കലാഭവൻ മണിയുടെ സ്മരാണാർത്ഥം നടത്തുന്ന നാടൻ പാട്ട് മത്സരത്തിൽ ജില്ലയിൽ അഫിലിയേറ്റു ചെയ്തിട്ടുള്ള യൂത്ത് / യുവ/ യുവതി ക്ലബ്ബുകൾക്ക് പങ്കെടുക്കാമെന്ന് ജില്ലാ യൂത്ത് പ്രോഗ്രാം ഓഫീസർ അറിയിച്ചു. മത്സരത്തിൽ ടീമുകൾക്ക് പരമാവധി 10 പേരെ പങ്കെടുപ്പിക്കാം. 10 മിനിറ്റാണ് മത്സരത്തിന് അനുവദിക്കുന്ന പരമാവധി സമയം. പിന്നണിയിൽ പ്രീ റെക്കോഡിംങ്ങ് മ്യൂസിക്ക് അനുവദിക്കുന്നതല്ല. ജില്ലാതല മത്സരങ്ങളിൽ ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾ നേടുന്ന ടീമുകൾക്ക് യഥാക്രമം 25000, 10000, 5000 വീതം പ്രൈസ് മണിയായി ലഭിക്കും. സംസ്ഥാനതല മത്സരങ്ങളിൽ ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾ നേടുന്ന ടീമുകൾക്ക് യഥാക്രമം 100000, 75000, 50000, വീതം പ്രൈസ് മണിയായി ലഭിക്കും. പ്രായപരിധി 18 നും 40 നും മധ്യേ. അപേക്ഷിക്കേണ്ട അവസാന തിയ്യതി : ഫെബ്രുവരി 29. മത്സര തിയ്യതി : 2024 മാർച്ച് രണ്ട് വൈകീട്ട് അഞ്ചിന്. വേദി : കുന്നുമ്മൽ ബ്ലോക്കിലെ കുറ്റ്യാടി പഞ്ചായത്തിൽ ( പഞ്ചായത്ത് സ്റ്റേഡിയം നിട്ടൂർ) ഫോൺ : 0495 2373371, 9605098243, 8138898124.
Related Posts
ഇസൈ മഴൈ അരങ്ങേറി
കോഴിക്കോട്: മ്യുസിഷ്യൻസ് വെൽഫയർ അസോസിയേഷൻ (MWA) മുപ്പതാം വാർഷികാഘോഷത്തിന്റെ ഭാഗമായി നടക്കുന്ന ‘പാട്ടിന്റെ ആരാമം – 2’ ഗാനസന്ധ്യാ പരമ്പരയിലെ രണ്ടാമത്തെ പ്രോഗ്രാമായ ‘ഇസൈ മഴൈ’ ടൗൺഹാളിൽ…
റഫി നൈറ്റ് 30 ന്
കോഴിക്കോട്: അനശ്വര ഗായകൻ മുഹമ്മദ് റഫിയുടെ 44 -ാമത് ചരമ വാർഷികത്തോടനുബന്ധിച്ച് മുഹമ്മദ് റഫി ഫൗണ്ടേഷൻ ജൂലൈ 30 ന് വൈകുന്നേരം 6 ന് റഫി നൈറ്റ്…
ടൗൺഹാളിനു മുന്നിൽ പാട്ടുപാടി പ്രതിഷേധം
കോഴിക്കോട്: ടൗൺഹാൾ എത്രയും പെട്ടെന്ന് തുറന്നു കൊടുക്കണമെന്നാവശ്യപ്പെട്ട് നഗരത്തിലെ കലാ സാംസ്കാരിക സംഘടനകളുടെ കൂട്ടായ്മയായ കലാ സാംസ്കാരിക സംയുക്ത വേദി ടൗൺഹാളിനു മുമ്പിൽ പാട്ടുപാടി സമരം നടത്തി.…

