തമിഴ് ഗാനസന്ധ്യ ‘ഇസൈ മഴൈ’ 22 ന്

കോഴിക്കോട്: മ്യൂസിഷ്യൻസ് വെൽഫയർ അസോസിയേഷൻ (MWA) മുപ്പതാം വാർഷികാഘോഷത്തിന്റെ ഭാഗമായി നടക്കുന്ന പാട്ടിന്റെ ആരാമം – 2 ഗാനസന്ധ്യാ പരമ്പരയിലെ രണ്ടാമത്തെ പ്രോഗ്രാമായ ‘ഇസൈ മഴൈ’ നവംബർ 22 ബുധനാഴ്ച വൈകിട്ട് 5 ന് ടൗൺഹാളിൽ അരങ്ങേറും.
ഇളയരാജ, എ ആർ റഹ് മാൻ , എം എസ്. വിശ്വനാഥൻ, എസ് പി ബി, മനോ , എസ് ജാനകി, ചിത്ര, ജയചന്ദ്രൻ എന്നിവരുടെ ഗാനങ്ങൾ നാല്പതോളം ഗായകരും ആർട്ടിസ്റ്റുകളും ചേർന്ന് ഇതിൽ അവതരിപ്പിക്കും.
കോഴിക്കോട്ടെ പത്തോളം മുതിർന്ന സംഗീതകലാകാരന്മാരെ സംഗീത സപര്യ ആദരം നൽകി ചടങ്ങിൽ ആദരിക്കും.
ഇസൈ മഴൈ പ്രോഗ്രാം പഴയ കാല ചലച്ചിത്ര പിന്നണി ഗായിക പ്രേമ ഉദ്ഘാടനം ചെയ്യും. കാലിക്കറ്റ് ചേംബർ ഓഫ് കോമേഴ്സ് ആൻഡ് ഇൻസസ്ട്രി പ്രസിഡന്റ് വിനീഷ് വിദ്യാധരൻ കലാകാരന്മാരെ ആദരിക്കും.
പാട്ടിന്റെ ആരാമം – 2 പരിപാടിയിലെ മൂന്നാം പ്രോഗ്രാമായ ‘ദിൽ സെ ദിൽ തക് ‘ എന്ന ഹിന്ദി ഗാനോത്സവം നവംബർ 30 നും അവസാന പ്രോഗ്രാമായ ‘കൈക്കുടന്ന നിലാവ് ‘ ഡിസംബർ 15 നുമാണ് നടക്കുന്നത്. ഗിരീഷ് പുത്തഞ്ചേരിയുടെയും കൈതപ്രത്തിന്റെയും ഗാനങ്ങളാണ് കൈക്കുടന്ന നിലാവിൽ അവതരിപ്പിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *