കോഴിക്കോട്: പട്ടികവര്‍ഗ വികസന വകുപ്പ് ആരോഗ്യ വകുപ്പുമായി ചേര്‍ന്ന് പട്ടികവര്‍ഗ വിഭാഗത്തില്‍ നിന്ന് നഴ്‌സിംഗ് ഉള്‍പ്പെടെ വിവിധ പാരാമെഡിക്കല്‍ കോഴ്‌സുകള്‍ വിജയകരമായി പൂര്‍ത്തിയാക്കിയവരെ ട്രൈബല്‍ പാരാമെഡിക്‌സ് ട്രെയിനി തസ്തികയിൽ താൽക്കാലികമായി നിയമിക്കുന്നു. പട്ടികവര്‍ഗ മേഖലയില്‍ കൂടുതല്‍ ശ്രദ്ധ നല്‍കേണ്ടതായ പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ മുതല്‍ മെഡിക്കല്‍ കോളേജ് വരെയുള്ള ആരോഗ്യ കേന്ദ്രങ്ങളിലാണ് ട്രൈബല്‍ പാരാമെഡിക്‌സ്’ ട്രെയിനിമാർ പ്രവർത്തിക്കുക.
ആകെ ഒഴിവുകള്‍: 150. വിദ്യാഭ്യാസ യോഗ്യത: നേഴ്‌സിംഗ്/ഫാര്‍മസി/മറ്റു പാരാമെഡിക്കല്‍ കോഴ്‌സ് ബിരുദം/ ഡിപ്ലോമ. പ്രായപരിധി 21-35. ആരോഗ്യ വകുപ്പിന്റെ കീഴിലുള്ള പിഎച്ച്സി മുതല്‍ മെഡിക്കല്‍ കോളേജ് വരെയുള്ള ആശുപത്രികളില്‍ ആയിരിക്കും നിയമനം. നിശ്ചിത വിദ്യാഭ്യാസ യോഗ്യതയുള്ളവരും കേരള പാരാമെഡിക്‌സ് കൗണ്‍സിലില്‍ രജിസ്‌ട്രേഷന്‍ ഉള്ളവരും മാത്രം അപേക്ഷിക്കണം. ഇവര്‍ക്ക് സ്ഥിര നിയമനത്തിന് അര്‍ഹതയും ഉണ്ടായിരിക്കുന്നതല്ല. നിയമന കാലാവധി ഒരു വര്‍ഷം.
നിയമനം ലഭിക്കുന്നവരുടെ പ്രതിമാസ ഹോണറേറിയം: നേഴ്‌സിംഗ്/ഫാര്‍മസി/മറ്റു പാരാമെഡിക്കല്‍ കോഴ്‌സ് ബിരുദ യോഗ്യതയുള്ളവർക്ക് 18000 രൂപയും നേഴ്‌സിംഗ് / ഫാര്‍മസി/ മറ്റു പാരാമെഡിക്കല്‍ കോഴ്‌സ് ഡിപ്ലോമ യോഗ്യതയുള്ളവർക്ക് 15000 രൂപയും ആയിരിക്കും. നിയമനം ലഭിക്കുന്ന ഉദ്യോഗാര്‍ത്ഥികള്‍ ആരോഗ്യ വകുപ്പ് കാലാകാലങ്ങളില്‍ പുറപ്പെടുവിക്കുന്ന ഉത്തരവുകള്‍ക്ക് വിധേയമായി ജോലി ചെയ്യാന്‍ ബാധ്യസ്ഥരാണ്.
നിശ്ചിത മാതൃകയിലുള്ള അപേക്ഷ, ജാതി, വിദ്യാഭ്യാസ യോഗ്യത, പ്രായം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് സഹിതം ജൂലൈ 31 ന് വൈകീട്ട് അഞ്ചിനകം കോഴിക്കോട് സിവില്‍ സ്റ്റേഷനിലെ ജില്ലാ ട്രൈബല്‍ ഡവലപ്‌മെന്റ് ഓഫീസില്‍ നല്‍കണം. കൂടുതല്‍ വിവരങ്ങള്‍ www.stdkerala.gov.in ൽ നിന്നും ലഭിക്കും.
ഫോണ്‍: 0495-2376364.

