പ്രൊജക്ട് അസിസ്റ്റന്റ് നിയമനം

കോഴിക്കോട്: മെഡിക്കല്‍ കോളേജിലെ കമ്മ്യൂണിറ്റി മെഡിസിന്‍ വിഭാഗവും ഐസിഎംആറും ചേര്‍ന്ന് നടത്താന്‍ ഉദ്ദേശിക്കുന്ന Hospital event-based surveillance for emerging infectious diseases in medical college hospitals in India എന്ന പ്രൊജക്ടിലേക്ക് പ്രൊജക്ട് അസിസ്റ്റന്റുമാരെ (രണ്ട് ഒഴിവ്) നിയമിക്കുന്നു. പ്രാരംഭ നിയമനം ഒരു വര്‍ഷത്തേക്കായിരിക്കും. യോഗ്യത: നഴ്സിംഗ്/ മൈക്രോബയോളജി ബിരുദം, ബന്ധപ്പെട്ട മേഖലയില്‍ മൂന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയം. അല്ലെങ്കില്‍
നഴ്‌സിംഗ്/ മൈക്രോബയോളജി/ പബ്ലിക് ഹെല്‍ത്ത് എന്നിവയിലെ ബിരുദാനന്തര ബിരുദം. അഭിലഷണീയ യോഗ്യത: അടിസ്ഥാന കമ്പ്യൂട്ടര്‍ പ്രവര്‍ത്തനങ്ങളിലെ പ്രാവീണ്യം, മൈക്രോസോഫ്റ്റ് ഓഫീസിനെക്കുറിച്ചുള്ള അറിവ്, സോഫ്റ്റ്വെയര്‍ കൈകാര്യം ചെയ്യാനുള്ള കഴിവ്, പ്രാദേശിക ഭാഷയിലെ പ്രാവീണ്യം. വേതനം പ്രതിമാസം 31,000 രൂപ. പരമാവധി പ്രായം 35. കൂടിക്കാഴ്ചക്കായി വയസ്സ്, യോഗ്യത, ഐഡന്റിറ്റി എന്നിവ തെളിയിക്കുന്ന രേഖകളുടെ അസ്സലും പകര്‍പ്പുകളും സഹിതം  കോളേജ് പ്രിന്‍സിപ്പാള്‍ ഓഫീസില്‍ സെപ്തംബര്‍ 26 ന്  രാവിലെ 10.30 ന് എത്തണം. ഫോണ്‍: 0495-2350216, 2350200.

Leave a Reply

Your email address will not be published. Required fields are marked *