വയോജനങ്ങൾക്ക് പോഷകാഹാര കിറ്റ്

കോഴിക്കോട്: കൊടുവള്ളി നഗരസഭയിൽ 2025-26 വാർഷിക പദ്ധതിയിൽ 25 ലക്ഷം രൂപ വകയിരുത്തി 65 വയസ്സ് പിന്നിട്ട 3600ലധികം വയോജനങ്ങൾക്ക് പോഷകാഹര കിറ്റ് വിതരണം ചെയ്തു. നഗരസഭ ചെയർപേഴ്സൺ വെള്ളറ അബ്ദു വിതരണോദ്ഘാടനം നിർവഹിച്ചു.

വാവാട് ഇരുമോത്ത് മദ്രസയിൽ നടന്ന
പരിപാടിയിൽ വൈസ് ചെയർപേഴ്സൺ വി സി നൂർജഹാൻ അധ്യക്ഷയായി. ആസൂത്രണ സമിതി ഉപാധ്യക്ഷൻ വി കെ അബ്ദു ഹാജി, സ്ഥിരം സമിതി അധ്യക്ഷരായ സഫീന ഷമീർ, കെ ശിവദാസൻ, കൗൺസിലർമാരായ എൻ കെ അനിൽകുമാർ, കെ എം സുഷിനി, പി വി ബഷീർ, ശരീഫ കണ്ണാടിപ്പൊയിൽ, കെ കെ പ്രീത, അഷ്റഫ് ബാവ തുടങ്ങിയവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *