കോഴിക്കോട്: ദേശീയ ക്ഷീര ദിനത്തോടനുബന്ധിച്ച് നവംബര്‍ 25, 26, 27 തിയ്യതികളില്‍ പൊതുജനങ്ങള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും മില്‍മ കോഴിക്കോട് ഡെയറി സന്ദര്‍ശിക്കാന്‍ അവസരം. രാവിലെ പത്തുമുതല്‍ വൈകുന്നേരം അഞ്ചുവരെയാണ് സന്ദര്‍ശന സമയം.
ഡെയറിയില്‍ പ്രത്യേകം തയ്യാറാക്കിയ കൗണ്ടറില്‍ നിന്ന് മില്‍മ ഉൽപ്പന്നങ്ങള്‍ ഡിസ്‌കൗണ്ട് നിരക്കില്‍ പ്രസ്തുത ദിവസങ്ങളില്‍ ലഭിക്കും. എരഞ്ഞിപ്പാലം, പുതിയറ, മാങ്കാവ് എന്നീ മില്‍മ ഷോപ്പികളില്‍ നിന്നും കോവൂര്‍ ബിപിസിഎല്‍ പമ്പിലുള്ള മില്‍മ പാര്‍ലറില്‍ നിന്നും 25,26,27 തിയ്യതികളില്‍ അയ്യപ്പ ഭക്തര്‍ക്ക് ഡിസ്‌കൗണ്ട് നിരക്കില്‍ മില്‍മ നെയ്യും ലഭിക്കും.
മില്‍മ ഡെയറി സന്ദര്‍ശിക്കാം

