കോഴിക്കോട്: സംസ്ഥാന സര്‍ക്കാര്‍ ഭാരതീയ ചികിത്സ വകുപ്പ്, ദേശീയ ആയുഷ് മിഷന്റെ നേതൃത്വത്തില്‍ നടത്തുന്ന കായകല്പ ക്വാളിറ്റി പരിശീലന പരിപാടി ജില്ലാ ആയുര്‍വേദ ആശുപത്രിയില്‍ നടന്നു. ജില്ലാ ആശുപത്രിയുടെ അനെക്സ് ഉള്‍പ്പെടെ ഒൻപത് ആയുര്‍വേദ ആശുപത്രികളിലെയും 30 ആയുഷ് ഹെല്‍ത്ത് ആന്‍ഡ് വെല്‍നെസ്സ് സെന്ററിലെയും ജീവനക്കാര്‍ക്കാണ് പരിശീലനം നൽകിയത്. ഭാരതീയ ചികിത്സാ വകുപ്പ് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ സുനി ഉദ്ഘാടനം ചെയ്തു.
ദേശീയ ആയുഷ് മിഷന് ജില്ലാ പ്രോഗ്രാം ഓഫീസര്‍ ഡോ. അനിന പി ത്യാഗരാജ് അധ്യക്ഷത വഹിച്ചു. ജില്ലയിലെ എന്‍എച്ച്എം കായകല്പ സംസ്ഥാന ഉപദേശക ലിസാമ്മ മേരി, ഐഎസ്എം വകുപ്പ് ക്വാളിറ്റി നോഡല്‍ ഓഫീസര്‍മാരായ ഡോ. ഹൃദ്യ, ഡോ. സിന്നിഷ് എന്നിവര്‍ ക്ലാസുകള്‍ക്ക് നേതൃത്വം നല്കി.

