കോഴിക്കോട്: ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ആശുപത്രി വികസന സൊസൈറ്റിയുടെ കീഴില്‍ സെന്റര്‍ ഫോര്‍ ഓഡിയോളജി ആന്റ് സ്പീച്ച് പത്തോളജി, ഇഎന്‍ടി വിഭാഗത്തില്‍ ഓഡിയോളജിസ്റ്റ് ആന്റ് എസ്എല്‍പി ഗ്രേഡ് II തസ്തികയിൽ ഒരു ഒഴിവിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ ഒരു വര്‍ഷത്തേക്ക് നിയമനം നടത്തും. യോഗ്യത: ബിഎഎസ്എല്‍പി (ബാച്ചിലര്‍ ഓഫ് ഓഡിയോളജി ആന്റ് സ്പീച്ച് ലാംഗ്വേജ് പാത്തോളജി), ആര്‍സിഐ രജിസ്‌ട്രേഷന്‍. പ്രതിമാസം വേതനം: 36,000 രൂപ. പ്രായപരിധി: 18-39. ഉദ്യോഗാര്‍ത്ഥികള്‍ നവംബര്‍ അഞ്ചിന് രാവിലെ 11 മണിക്ക് അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം എച്ച്ഡിഎസ് ഓഫീസിലെത്തണം. ഫോണ്‍: 0495 2355900.

