വനിത കലോത്സവം സംഘടിപ്പിച്ചു

കോഴിക്കോട്: ചേളന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് വനിത കലോത്സവം കാലിക്കറ്റ് സര്‍വകലാശാല അസി. പ്രൊഫസറും അബൂദബി ശക്തി പുരസ്‌കാര ജേതാവുമായ ശ്രീകല മുല്ലശ്ശേരി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ പി സുനില്‍കുമാര്‍ അധ്യക്ഷനായി. നന്മണ്ട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കൃഷ്ണവേണി മാണിക്കോത്ത് മുഖ്യാതിഥിയായി.

ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷിഹാന രാരപ്പന്‍കണ്ടി, നന്മണ്ട ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സി കെ രാജന്‍ മാസ്റ്റര്‍, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ ഹരിദാസന്‍ ഈച്ചരോത്ത്, സര്‍ജാസ് കുനിയില്‍, സുജ അശോകന്‍, നന്മണ്ട ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ ബിജു കുണ്ടൂര്‍, പ്രതിഭ രവീന്ദ്രന്‍, വിജിത കണ്ടികുന്നുമ്മല്‍, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ കവിത വടക്കേടത്ത്, ഷീന ചെറുവത്ത്, നന്മണ്ട വാര്‍ഡ് മെമ്പര്‍ നിത്യകല, ജോയിന്റ് ബിഡിഒ അഭിനേഷ് കുമാര്‍, സിഡിഎസ് ചെയര്‍പേഴ്‌സണ്‍ വി കെ സാവിത്രി, സിഡിപിഒ സി കെ ഷീജ എന്നിവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *