കോഴിക്കോട്: ഗവ. സൈബർ പാർക്കിലെ ഓണാഘോഷങ്ങൾക്ക് ഫ്ലാഷ് മോബിന്റെയും ബലൂൺ പറത്തലിന്റെയും അകമ്പടിയോടെ ആവേശോജ്ജ്വലമായ തുടക്കം. ആറ് ദിവസം നീണ്ടുനിൽക്കുന്ന ഓണാഘോഷങ്ങൾക്ക് സെപ്റ്റംബർ രണ്ടിലെ മെഗാ ഷോയോടെ സമാപനം ആകും.
സൈബർ പാർക്കിലെ ജീവനക്കാർക്കായി വിവിധ പരിപാടികളാണ് സംഘടിപ്പിച്ചിരിക്കുന്നത് മാവേലിയുടെ വരവ് വിവിധ തരം കളികൾ തുടങ്ങിയവ ഓണാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ചിരിക്കുന്നു.
ആഘോഷങ്ങളുടെ തുടക്കം കുറിച്ച് സഹ്യ കെട്ടിടത്തിനു മുന്നിൽ നടത്തിയ ഫ്ലാഷ് മോബിൽ വിവിധ കമ്പനികളിൽ നിന്നുള്ള നിരവധി ജീവനക്കാർ പങ്കെടുത്തു. വൻ ജനപങ്കാളിത്തം കൊണ്ട് പരിപാടി ശ്രദ്ധേയമായി.
ഗവ. സൈബർ പാർക്കിലെ ഓണാഘോഷങ്ങൾക്ക് ഫ്ലാഷ് മോബോടെ തുടക്കം

