‘എന്റെ കേരളം’ മേള: പ്രചാരണ വാഹനം പര്യടനം തുടങ്ങി

കോഴിക്കോട്: സംസ്ഥാന സര്‍ക്കാറിന്റെ നാലാം വാര്‍ഷികത്തിന്റെ ഭാഗമായി മെയ് മൂന്ന് മുതല്‍ 12 വരെ കോഴിക്കോട് ബീച്ചില്‍ നടക്കുന്ന ‘എന്റെ കേരളം’ പ്രദര്‍ശന-വിപണന മേളയുടെ പ്രചാരണ വാഹനം പര്യടനം ആരംഭിച്ചു. ആദ്യ ദിവസത്തെ പര്യടനം എടച്ചേരി പഞ്ചായത്ത് ഓഫീസിനു മുന്നില്‍ ഇ കെ വിജയന്‍ എംഎല്‍എ ഫ്‌ളാഗ് ഓഫ് ചെയ്തു.
പഞ്ചായത്ത് പ്രസിഡന്റ് എന്‍ പത്മിനി, അംഗങ്ങളായ സി പി ശ്രീജിത്ത്, കെ ടി കെ രാധ, ഷീമ വള്ളില്‍, സെക്രട്ടറി പി വി നിഷ, ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.

നാദാപുരം, വടകര മണ്ഡലങ്ങളിലാണ് ആദ്യ ദിവസം പര്യടനം നടത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *