കോഴിക്കോട്: സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ കോഴിക്കോട് മേഖല, ജില്ലാ ഓഫീസുകളിലേക്ക് ഗ്രാജുവേറ്റ് എഞ്ചിനിയറിംഗ് അപ്രന്റിസ് പരിശീലന തസ്തികയിലേക്ക് അഭിമുഖം നടത്തുന്നു. അഭിമുഖം ജൂലൈ മൂന്നിന് രാവിലെ 10.30 മുതല്‍. പരിശീലന കാലയളവ് ഒരു വര്‍ഷം.
പ്രായപരിധി : 2024 ജനുവരി ഒന്നിന് 26 കവിയരുത്.
യോഗ്യത: അംഗീകൃത സര്‍വകലാശാലയില്‍ നിന്നും സിവില്‍/കെമിക്കല്‍/ എന്‍വയോണ്‍മെന്റല്‍ വിഷയങ്ങളില്‍ ഏതെങ്കിലും ഒന്നില്‍ 50 ശതമാനത്തില്‍ കുറയാത്ത ബിടെക്. (മുന്‍പ് ബോര്‍ഡില്‍ അപ്രന്റിസ് പരിശീലനം നേടിയവര്‍ അപേക്ഷിക്കേണ്ടതില്ല). പ്രതിമാസ സ്‌റ്റൈപ്പന്റ് 10,000 രൂപ.
ഉദ്യോഗാര്‍ത്ഥികള്‍ അസ്സല്‍ വിദ്യാഭ്യാസ യോഗ്യത സര്‍ട്ടിഫിക്കറ്റുകള്‍, ആധാര്‍ കാര്‍ഡ് (സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ ഉള്‍പ്പെടെ), ആറ് മാസത്തിനുള്ളില്‍ എടുത്ത പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ എന്നിവ സഹിതം കോഴിക്കോട് മേഖലാ ഓഫീസിൽ (മൂന്നാം നില, സാമൂതിരി സ്‌ക്വയര്‍, ലിങ്ക് റോഡ്, കോഴിക്കോട്) നേരിട്ട് എത്തണം. കൂടുതല്‍ വിവരങ്ങള്‍ക്ക് https:kspcb.kerala.gov.in. ഫോണ്‍: 0495-2300744

