കോഴിക്കോട്: ജില്ലയിലെ ഗവ. ടിടിഐകളിലേക്ക് 2024-2026 വര്‍ഷത്തെ ഡിഎല്‍എഡ് കോഴ്‌സ് പ്രവേശനത്തിനുള്ള അഭിമുഖം വിദ്യാഭ്യാസ ഉപഡയരക്ടറുടെ കാര്യാലയത്തില്‍ ഓഗസ്റ്റ് 29, 30 തീയതികളിലായി നടക്കും. സയന്‍സ്, കൊമേഴ്‌സ് അഭിമുഖം 29ന് രാവിലെ 9 മണി മുതലും ഹ്യുമാനിറ്റീസ് 30ന് രാവിലെ 9 മണി മുതലുമാണ് നടക്കുക. കൂടുതല്‍ വിവരങ്ങള്‍ www.kozhikodedde.in ല്‍ ലഭിക്കും.

