പ്രൊജക്റ്റ് ടെക്നിക്കല്‍ സപ്പോര്‍ട്ട് അഭിമുഖം 10 ന്


കോഴിക്കോട്: ഐസിഎംആര്‍- നാഷണല്‍ പ്രഗ്‌നന്‍സി ആന്റ് കാര്‍ഡിയാക് ഡിസീസ് ഓഫ് ഇന്ത്യന്‍ സ്റ്റഡിയുടെ ഭാഗമായി നടക്കുന്ന പ്രൊജക്റ്റിന്റെ പ്രൊജക്റ്റ് ടെക്നിക്കല്‍ സപ്പോര്‍ട്ട് (ഒരു ഒഴിവ്) തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. ഒരു വര്‍ഷകാലയളവിലേക്കാണ് നിയമനം. 
യോഗ്യത: അംഗീകൃത യൂണിവേഴ്‌സിറ്റിയില്‍ നിന്ന് പബ്ലിക് ഹെല്‍ത്ത്/സോഷ്യല്‍ സയന്‍സ്/ലൈഫ് സയന്‍സ്/ഹെല്‍ത്ത് കെയര്‍ മാനേജ്‌മെന്റ് അല്ലെങ്കില്‍ ബന്ധപ്പെട്ട വിഷയങ്ങളിലെ ബിരുദം, ഇംഗ്ലീഷ് എഴുതാനും വായിക്കാനും ആശയവിനിമയത്തിലും ടൈപ്പിംഗിലുമുള്ള കഴിവ്, മൈക്രോസോഫ്റ്റ് എക്സല്‍, വേര്‍ഡ്, പവര്‍പോയിന്റ്   എന്നിവ ഉപയോഗിക്കാനുള്ള കഴിവ്, പ്രാദേശിക ഭാഷയില്‍ എഴുതാനും വായിക്കാനും ആശയവിനിമയത്തിലുമുള്ള കഴിവ്.

അഭിലഷണീയ യോഗ്യത: വിവര ശേഖരണം, വിവര വിശകലനം, വിവര നിരീക്ഷണം തുടങ്ങിയവയിലെ പ്രവൃത്തിപരിചയം. വേതനം പ്രതിമാസം 18000 രൂപ. പ്രായം പരമാവധി 28   (അര്‍ഹതയുളളവര്‍ക്ക് നിയമാനുസൃത ഇളവ് ലഭിക്കും).
കൂടിക്കാഴ്ചക്കായി വയസ്, യോഗ്യത, ഐഡന്റിറ്റി എന്നിവ തെളിയിക്കുന്ന രേഖകളുടെ അസ്സലും പകര്‍പ്പുകളും സഹിതം കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഓഫീസില്‍ ജൂലൈ 10 ന്  രാവിലെ 10.30 ന് എത്തണം. ഫോണ്‍: 0495-2350216, 2350200.

Leave a Reply

Your email address will not be published. Required fields are marked *