കോഴിക്കോട്: ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാലയുടെ 2023 ജൂൺ / ജൂലൈ സെഷൻ യു ജി പഠിതാക്കളുടെ ( സെമസ്റ്റർ 1) ആദ്യ കൗൺസലിങ് ക്ലാസുകൾ നവംബർ 26 ഞായറാഴ്ച തുടങ്ങും. പഠിതാക്കൾ തങ്ങൾക്ക് ലഭിച്ച പഠന കേന്ദ്രങ്ങളിൽ അന്നേ ദിവസം രാവിലെ 10 ന് എത്രണം .
കോഴിക്കോട് മീഞ്ചന്ത ഗവണ്മെന്റ് ആർട്സ് ആൻഡ് സയൻസ് കോളേജ് പുതുതായി പഠനകേന്ദ്രമായി ലഭിച്ചിട്ടുള്ളവർ അന്നേ ദിവസം രാവിലെ 10 ന് പ്രസ്തുത കോളേജിൽ എത്തണം.
2022-23 ജനുവരി / ഫെബ്രുവരി സെഷൻ രണ്ടാം സെമെസ്റ്റർ പി ജി പ്രോഗ്രാമുകളുടെ (എം എ ഹിസ്റ്ററി, എം എ സോഷ്യോളോജി ) ക്ലാസുകളും അതാത് പഠനകേന്ദ്രങ്ങളിൽ 26 ഞായറാഴ്ച ആരംഭിക്കും.

