കോഴിക്കോട്: ഗവ. വനിതാ പോളിടെക്നിക് കോളേജിലെ സ്പോട്ട് അഡ്മിഷന്റെ കൗണ്‍സലിങ് ആഗസ്റ്റ് 25, 26 തീയതികളില്‍ രാവിലെ ഒമ്പത് മുതല്‍ കോളേജില്‍ നടക്കും. അപേക്ഷ സമര്‍പ്പിച്ചവരും ഇതുവരെ അപേക്ഷിക്കാത്തവരുമായ പെണ്‍കുട്ടികള്‍ രാവിലെ ഒമ്പതിനും 10.30നും ഇടയില്‍ നേരിട്ടെത്തി രജിസ്റ്റര്‍ ചെയ്യണം. പുതിയ അപേക്ഷകരില്‍നിന്നും നിലവില്‍ റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടവരില്‍നിന്നും രജിസ്റ്റര്‍ ചെയ്തവരെ ഉള്‍പ്പെടുത്തി അന്നേ ദിവസങ്ങളില്‍ രാവിലെ 11ന് പ്രസിദ്ധീകരിക്കുന്ന റാങ്ക്ലിസ്റ്റില്‍നിന്ന് അഡ്മിഷന്‍ നടത്തും. സര്‍ട്ടിഫിക്കറ്റുകളും ഫീസും (ഡിജിറ്റല്‍ പെയ്മെന്റ് മാത്രം) കരുതണം. വിവരങ്ങള്‍ www.polyadmission.org ല്‍ ലഭ്യമാണ്. ഫോണ്‍: 0495 2370714.

