പാരാലീഗൽ വളണ്ടിയർമാരെ തെരഞ്ഞെടുക്കുന്നു

കോഴിക്കോട്: കൊയിലാണ്ടി താലൂക്ക് ലീഗൽ സർവീസസ് കമ്മിറ്റി പുതിയ പാരാലീഗൽ വളണ്ടിയർ മാരെ തെരഞ്ഞെടുക്കുന്നു.
അധ്യാപകർ (വിരമിച്ചവർ ഉൾപ്പടെ), സർക്കാർ സർവീസിൽ നിന്നും വിരമിച്ചവർ, മുതിർന്ന പൗരൻമാർ, അംഗൻവാടി വർക്കർമാർ, ഡോക്ടർമാർ, എംസ്ഡബ്ളിയു/നിയമ വിദ്യാർത്ഥികൾ, മറ്റ് വിദ്യാർത്ഥികൾ, കുടുംബശ്രീ പ്രവർത്തകർ, ക്ലബ് പ്രവർത്തകർ, മൈത്രി സംഘം പ്രവർത്തകർ, സ്വയംസഹായസംഘം പ്രവർത്തകർ തുടങ്ങിയവർക്ക് അപേക്ഷിക്കാം.

പാരാലീഗൽ വളണ്ടിയർക്ക് ശമ്പളമോ അലവൻസോ ഉണ്ടാകില്ല. എന്നാൽ ചില പ്രത്യേക ജോലികൾ കമ്മിറ്റി നൽകുകയാണെങ്കിൽ അതിന് ഓണറേറിയം ലഭിക്കും.

താലൂക്ക് തലത്തിലോ വില്ലേജ് തലത്തിലോ ഏതിലാണ് പ്രവർത്തിക്കാൻ ആഗ്രഹിക്കുന്നത് എന്ന് അപേക്ഷയിൽ കാണിക്കണം.

സ്വയം കൈപ്പടയിൽ തയ്യാറാക്കിയ അപേക്ഷ, ബയോഡാറ്റ, പാസ്പോർട്ട് സൈസ് ഫോട്ടോ, വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന രേഖകളുടെ പകർപ്പ് എന്നിവ സഹിതം കൊയിലാണ്ടി കോടതി വളപ്പിൽ പ്രവർത്തിക്കുന്ന താലൂക്ക് ലീഗൽ സർവീസ് കമ്മിറ്റി ഓഫീസിൽ ആഗസ്റ്റ് 13 നകം അപേക്ഷിക്കണം. അപേക്ഷ തപാലിൽ അയച്ചാലും മതി.

Leave a Reply

Your email address will not be published. Required fields are marked *