കോഴിക്കോട്: സംസ്ഥാന ഭാഗ്യക്കുറി ഏജന്റുമാരുടെയും വില്പനക്കാരുടെയും ക്ഷേമനിധി അംഗങ്ങളുടെ മക്കൾക്ക് 2023 വർഷത്തെ സ്കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു. ലോട്ടറി ടിക്കറ്റ് വിൽപ്പന ഉപജീവനമാർഗമായി സ്വീകരിച്ച അംഗങ്ങളിൽ നിന്നുള്ള അപേക്ഷകളാണ് സ്വീകരിക്കുന്നത്. 2023 ലെ എസ്എസ്എൽസി പരീക്ഷ 80 ശതമാനം മാർക്കോടെ വിജയിച്ച് റഗുലർ ഹയർ സെക്കൻഡറി, മറ്റു റഗുലർ കോഴ്സുകളിൽ ഉപരിപഠനത്തിനു ചേരുന്ന ക്ഷേമനിധി അംഗങ്ങളുടെ മക്കൾക്കും, റഗുലർ / പ്രൊഫഷണൽ/ഡിപ്ലോമ, ബിരുദ ബിരുദാനന്തര കോഴ്സുകൾ എന്നിവയ്ക്ക് ഉപരിപഠനത്തിന് ചേരുന്ന ക്ഷേമനിധി അംഗങ്ങളുടെ മക്കൾക്കും സ്കോളർഷിപ്പിന് അപേക്ഷിക്കാം. അപേക്ഷ സ്വീകരിക്കുന്ന അവസാന തിയ്യതി : ഡിസംബർ 23 . ഫോൺ : 0495 2378222
Related Posts
നിയമസഭ പുസ്തകോത്സവം: ക്വിസ് മത്സരത്തിന് 26 ന് മുമ്പ് രജിസ്റ്റർ ചെയ്യണം
കോഴിക്കോട് മേഖല പ്രാഥമിക മത്സരം ഡിസംബർ മൂന്നിന് കാരപ്പറമ്പ് ജി എച്ച് എസ് എസ്സിൽ കോഴിക്കോട്: നിയമസഭ അന്താരാഷ്ട്ര പുസ്തകോത്സവത്തിൻ്റെ മൂന്നാം എഡിഷൻ്റെ ഭാഗമായി ഹൈസ്കൂൾ, ഹയർസെക്കണ്ടറി…
സ്പോട്ട് അഡ്മിഷന് കൗണ്‍സലിങ്
കോഴിക്കോട്: മലാപ്പറമ്പ് ഗവ. വനിത പോളിടെക്നിക് കോളേജിലെ അവസാന സ്പോട്ട് അഡ്മിഷന്റെ കൗണ്‍സിലിങ് ആഗസ്റ്റ് 13,14 തീയതികളില്‍ രാവിലെ ഒമ്പത് മുതല്‍ കോളേജില്‍ നടക്കും. അപേക്ഷ സമര്‍പ്പിച്ചവര്‍ക്കും…
തുല്യത സമ്പർക്ക പഠനം; പഠിതാക്കൾ പങ്കെടുക്കണം
കോഴിക്കോട്: സംസ്ഥാന സാക്ഷരത മിഷൻ നടത്തുന്ന പത്താം തരം തുല്യത പതിനെട്ടാം ബാച്ചിന്റെയും ഹയർ സെക്കന്ററി തുല്യത ഒൻപതാം ബാച്ചിന്റെയും സമ്പർക്ക പഠന ക്ലാസ്സുകൾ ജില്ലയിൽ തുടങ്ങി.…

