കോഴിക്കോട്: കേരള നോളജ് ഇക്കോണമി മിഷൻ കുടുംബശ്രീയുമായി സഹകരിച്ച് നടത്തുന്ന ജോബ് ഫെയർ
മെയ് 31 ന് രാവിലെ 8.30 മുതൽ വൈകിട്ട് മൂന്നു വരെ കുന്നമംഗലം ചെത്തുകടവിലുള്ള
എസ് എൻ ഇ എസ്- ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെൻറ് സ്റ്റഡീസിൽ നടക്കും.
മലബാറിലെ മുൻനിര കമ്പനികൾ പങ്കെടുക്കുന്ന ജോബ് ഫെയറിൽ എസ്എസ്എൽസി മുതൽ പിജി വരെ യോഗ്യതയുള്ളവർക്ക് പങ്കെടുക്കാം.
രജിസ്ട്രേഷൻ
DWMS കണക്ട് ആപ്പ് അല്ലെങ്കിൽ https:/knowledgemission.kerala.gov.in എന്ന വെബ്സൈറ്റ് മുഖേനയോ നേരിട്ട് വന്നോ ചെയ്യാം. പ്രവേശനം സൗജന്യം ഫോൺ: 7012292067.

