കോഴിക്കോട്: ജില്ലാ പഞ്ചായത്ത് ഓഫീസിൽ ഒഴിവുള്ള കോൺഫിഡൻഷ്യൽ അസിസ്റ്റന്റ് തസ്തികയിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിന് അഭിമുഖം നടത്തുന്നു. അപേക്ഷകൾ ജൂൺ 13 നകം ജില്ലാപഞ്ചായത്ത് ഓഫീസിൽ ലഭിക്കണം. കൂടുതൽ വിവരങ്ങൾ ജില്ലാപഞ്ചായത്തിന്റെ വെബ്സൈറ്റിലും 0495-2370050 നമ്പറിലും ലഭിക്കും.

