കോഴിക്കോട്: എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ പേര് രജിസ്റ്റർ ചെയ്ത തൊഴിൽരഹിതരായ ഉദ്യോഗാർത്ഥികൾക്ക് സ്വയംതൊഴിൽ ചെയ്യുന്നതിന് ധനകാര്യ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട് സർക്കാർ നടപ്പാക്കുന്ന വ്യക്തിഗത / സംയുക്ത സ്വയംതൊഴിൽ വായ്പ പദ്ധതികളായ കെസ്റു/മൾട്ടിപർപ്പസ് എന്നിവയിലേക്ക് അപേക്ഷ ക്ഷണിച്ചു. 10 ലക്ഷം രൂപ വരെ പരമാവധി വായ്പ ലഭിക്കുന്ന വിവിധ പദ്ധതികളിൽ മേൽ 20 ശതമാനം മുതൽ 50 ശതമാനം വരെ സബ്സിഡി ലഭിക്കും. അപേക്ഷാ ഫോറമുകൾ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളിൽ നിന്നും സൗജന്യമായി ലഭിക്കും. ഫോൺ : 0495 2370179
Related Posts
മഴ: നാളത്തെ അങ്കണവാടി പ്രവേശനോത്സവം മാറ്റി
കോഴിക്കോട്: സംസ്ഥാനത്തെ അതി തീവ്രമഴയുടെ സാഹചര്യത്തിൽ മെയ് 30 ന് സംസ്ഥാന തലത്തിലും അങ്കണവാടി തലത്തിലും നടത്താൻ നിശചയിച്ചിരുന്ന പ്രവേശനോത്സവം മാറ്റി വെച്ചതായി വനിതാ ശിശു ക്ഷേമ…
ജോബ്ഫെയര്‍ 15 ന്
കോഴിക്കോട്: ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെയും എംപ്ലോയബിലിറ്റി സെന്ററിന്റെയും സംയുക്താഭിമുഖ്യത്തില്‍ ഫെബ്രുവരി 15 ന് കോഴിക്കോട് സിവില്‍ സ്റ്റേഷന് ഗവ. യുപി സ്കൂളില്‍ മിനി ജോബ്ഫെയര്‍ സംഘടിപ്പിക്കുന്നു. വിവിധ…
ഡോ. ശ്രീദേവിക്ക് എംഡി സൈക്യാട്രിയില്‍ ഒന്നാം റാങ്ക്
കോഴിക്കോട്: ഡോ. എസ്. ശ്രീദേവിക്ക് അമൃത വിശ്വവിദ്യാപീഠത്തില്‍ നിന്ന് എംഡി സൈക്യാട്രിയില്‍ ഒന്നാം റാങ്കും സ്വര്‍ണ മെഡലും. നിലവില്‍ കൊച്ചി ഗവൺമെന്റ് മെഡിക്കല്‍ കോളേജില്‍ സൈക്യാട്രി വിഭാഗത്തില്‍…

