കോഴിക്കോട്: ചേളന്നൂർ ബ്ലോക്ക് പഞ്ചായത്ത് ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെ സഹകരണത്തോടെ ചേളന്നൂർ ബ്ലോക്ക് ജോബ് ഫെസ്റ്റ് സംഘടിപ്പിക്കുന്നു. നവംബർ 19ന് രാവിലെ 9.30 ന് നന്മണ്ട ഹയർസെക്കൻഡറി സ്കൂളിലാണ് ജോബ് ഫെസ്റ്റ്. ചേളന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ പി സുനിൽകുമാർ ഉദ്ഘാടനം ചെയ്യും.
50 ൽ പരം പ്രമുഖ തൊഴിൽദാതാക്കൾ 1500 ലധികം തൊഴിലവസരങ്ങളുമായാണ് ഉദ്യോഗാർഥികൾക്കരികിലേക്ക് എത്തുന്നത്. https://surveyheart.com/form/653a0b777e4a390831215a34 എന്ന ലിങ്കിൽ മുൻ കൂട്ടി രജിസ്റ്റർ ചെയ്ത് സൗജന്യമായി പങ്കെടുക്കാം. ഫോൺ: 9188127179, 9048643541.

