സംസ്ഥാന യുവജന കമ്മീഷന്റെ ജില്ലാതല ജാഗ്രതാസഭ രൂപീകരണ യോഗം നവംബർ ഒൻപതിന് കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടക്കും. യുവജന കമ്മീഷൻ ചെയർമാൻ എം ഷാജറിന്റെ അധ്യക്ഷതയിലാണ് യോഗം ചേരുക. യുവജനങ്ങളുടെ മാനസികാരോഗ്യവും ശാരീരിക ക്ഷമതയും ഉറപ്പാക്കുന്ന നടപടിക്രമങ്ങൾ ആവിഷ്കരിക്കുക, ലഹരിയിൽ നിന്നും യുവതയെ സംരക്ഷിക്കുക, യുവജനങ്ങളെ ബാധിക്കുന്ന വിഷയങ്ങൾക്കെതിരായി കർമ്മപദ്ധതികൾ ആസൂത്രണം ചെയ്യുക എന്നീ ലക്ഷ്യങ്ങളോടെ യുവജന കമ്മീഷൻ വിവിധ പദ്ധതികൾ നടപ്പാക്കുന്നുണ്ട്. ഇതിന് മുന്നോടിയായി ജില്ലയിലെ വിദ്യാർത്ഥി- യുവജന സംഘടനാ പ്രതിനിധികൾ, സർവ്വകലാശാല, കോളേജ് യൂണിയൻ ഭാരവാഹികൾ, നാഷണൽ സർവീസ് സ്കീം, എൻസിസി പ്രതിനിധികളെ ഉൾപ്പെടുത്തിയാണ് ജാഗ്രതാസഭ രൂപീകരിക്കുന്നത്.
യുവജന കമ്മീഷൻ ജാഗ്രതാസഭ രൂപീകരിക്കുന്നു
കോഴിക്കോട്: സംസ്ഥാന യുവജന കമ്മീഷന്റെ ജില്ലാതല ജാഗ്രതാസഭ രൂപീകരണ യോഗം നവംബർ ഒൻപതിന് കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടക്കും. യുവജന കമ്മീഷൻ ചെയർമാൻ എം ഷാജറിന്റെ അധ്യക്ഷതയിലാണ് യോഗം. യുവജനങ്ങളുടെ മാനസികാരോഗ്യവും ശാരീരിക ക്ഷമതയും ഉറപ്പാക്കുന്ന നടപടിക്രമങ്ങൾ ആവിഷ്കരിക്കുക, ലഹരിയിൽ നിന്നും യുവതയെ സംരക്ഷിക്കുക, യുവജനങ്ങളെ ബാധിക്കുന്ന വിഷയങ്ങൾക്കെതിരെ കർമപദ്ധതികൾ ആസൂത്രണം ചെയ്യുക എന്നീ ലക്ഷ്യങ്ങളോടെയാണ് ജാഗ്രതാ സഭ.
ജില്ലയിലെ വിദ്യാർത്ഥി- യുവജന സംഘടനാ പ്രതിനിധികൾ, സർവ്വകലാശാല, കോളേജ് യൂണിയൻ ഭാരവാഹികൾ, നാഷണൽ സർവീസ് സ്കീം, എൻസിസി പ്രതിനിധികളെ ഉൾപ്പെടുത്തിയാണ് ജാഗ്രതാസഭ രൂപീകരിക്കുന്നത്.

