ടാൽറോപ്  യുഎഇയിൽ ചുവടുറപ്പിക്കുന്നു 

ടാൽറോപ്-ഖലീജ് ടൈംസ്
ഇന്നവേഷൻ, ടെക്‌നോളജി ആൻഡ് എന്റർപ്രണർഷിപ്പ് ഉച്ചകോടി മെയ് 20 ന് ദുബായിൽ

ദുബായ്: കേരളത്തിൽ നിന്നും ആഗോള സംരംഭങ്ങൾ വളർന്നുവരുന്നതിന് ടാൽറോപ് കേരളത്തിൽ വികസിപ്പിച്ചെടുക്കുന്ന സിലിക്കൺ വാലി മോഡൽ ഇക്കോ സിസ്റ്റത്തെ 20 രാജ്യങ്ങളുമായി ബന്ധിപ്പിക്കുന്നതിനും  എഡ്യുക്കേഷൻ, ഇന്നവേഷൻ, സംരംഭകത്വ മേഖലകളിൽ ഇന്ത്യയും യുഎഇയും തമ്മിലുള്ള തന്ത്രപരമായ പങ്കാളിത്തം ഉറപ്പുവരുത്തുന്നതിനുമായും  ടാൽറോപ്-ഖലീജ് ടൈംസ് ഇന്നവേഷൻ, ടെക്‌നോളജി ആൻഡ് എന്റർപ്രണർഷിപ്പ് ഉച്ചകോടി മെയ് 20ന് ദുബായിൽ നടക്കും. പ്രമുഖ യുഎഇ ദിനപത്രമായ ഖലീജ് ടൈംസുമായി സഹകരിച്ച് ദുബായിലെ  ഇന്റർകോണ്ടിനെന്റൽ  ഫെസ്റ്റിവൽ സിറ്റിയിൽ നടക്കുന്ന സമ്മിറ്റിൽ ഇന്നവേഷൻ, ടെക്നോളജി, എന്റർപ്രണർഷിപ്പ് രംഗത്തെ പ്രമുഖർ വിവിധ സെഷനുകൾ നയിക്കും.  മന്ത്രിമാർ, ഉന്നത ഉദ്യോഗസ്ഥർ, പ്രമുഖ യൂനിവേഴ്സിറ്റികളുടെയും സ്കൂളുകളുടെയും പ്രതിനിധികൾ, വിദ്യാഭ്യാസ പ്രവർത്തകർ, സ്റ്റാർട്ടപ്പ് ഫൗണ്ടർമാർ, വൻകിട നിക്ഷേപകർ തുടങ്ങിയവർ പങ്കെടുക്കും.

ലോകത്തെ 193 രാജ്യങ്ങളിലേക്കും ഇക്കോസിസ്റ്റത്തെ കണക്ട് ചെയ്യുന്നതിന് ലക്ഷ്യമിടുന്ന ടാൽറോപ് ആദ്യ ഘട്ടത്തിൽ 20 രാജ്യങ്ങളിലേക്കാണ് പ്രവർത്തനം വ്യാപിപ്പിക്കുന്നത്. യു.എ.ഇ യിൽ നിന്നാണ് ടാൽറോപിന്റെ ഇന്റർനാഷണൽ എക്സ്പാൻഷന് തുടക്കമിട്ടിരിക്കുന്നത്. ഫ്യുച്ചർ ഓഫ് ലേണിംഗ്: ഇന്നവേഷൻ, ടെക്‌നോളജി ആൻഡ് എന്റർപ്രണർഷിപ്പ് ഉച്ചകോടിയിൽ ടാൽറോപ് വികസിപ്പിച്ചെടുക്കുന്ന സിലിക്കൺ വാലി മോഡൽ ഇക്കോസിസ്റ്റത്തെ കുറിച്ചുള്ള വിശദമായ സെഷനുകൾ നടക്കും.

യുഎ..ഇയിൽ നിർമ്മിക്കുക, ഇന്ത്യയിൽ വികസിപ്പിക്കുക, ആഗോളതലത്തിൽ സ്കെയിൽ ചെയ്യുക (BUILD IN UAE, EXPAND IN INDIA, SCALE GLOBALLY) എന്നതിൽ കേന്ദ്രീകരിച്ചുള്ളൊരു ഇക്കോസിസ്റ്റമാണ് ടാൽറോപ് യു.എ.ഇ യിൽ വികസിപ്പിച്ചെടുക്കുന്നത് ഇതിലൂടെ കേരളത്തിൽ നിന്നും വളർന്നു വരുന്ന സ്റ്റാർട്ടപ്പുകളെ വിദേശ നിക്ഷേപകരുമായും ഗ്ലോബൽ സ്റ്റാർട്ടപ്പ് ഫൗണ്ടേഴ്സുമാരുമായും ബന്ധിപ്പിച്ച് കേരളത്തിൽ ടാൽറോപ് വികസിപ്പിച്ചെടുക്കുന്ന സ്റ്റാർട്ടപ്പ് ഇക്കോസിസ്റ്റത്തെ ലോകോത്തര നിലവാരത്തിലേക്ക് എത്തിക്കുക ലക്ഷ്യത്തോടെയാണ് സെഷനുകൾ നയിക്കപ്പെടുന്നത്.


ഈ ഇക്കോസിസ്റ്റത്തിന്റെ ലോഞ്ച് ഉച്ചകോടിയിൽ നടക്കും. യുഎഇയിലെ യൂണിവേഴ്സിറ്റികൾ, കോളേജുകൾ, സ്കൂളുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്ക് ഇന്നവേഷൻ എത്തിക്കുന്ന ഇക്കോസിസ്റ്റത്തെ ഉച്ചകോടി പരിചയപ്പെടുത്തും.  ഇൻഡസ്ട്രി അക്കാദമിക് ഗ്യാപ് പൂർണമായും പരിഹരിച്ച് ക്യാംപസുകളെ ഇൻഡസ്ട്രി ഓൺഡ് ക്യാംപസുകളാക്കി മാറ്റുന്ന ആശയമാണ് ടാൽറോപ് മുന്നോട്ട് വെക്കുന്നതെന്ന് ടാൽറോപ് കോ-ഫൗണ്ടർ ആന്റ് സിഇഒ സഫീർ നജുമുദ്ദീൻ, ടാൽറോപ് കോ-ഫൗണ്ടർ ആന്റ് സിഎഫ്ഒ അനസ് അബ്ദുൽ ഗഫൂർ എന്നിവർ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *