സ്വയംതൊഴില്‍ വായ്പ

കോഴിക്കോട്: സംസ്ഥാന വനിതാ വികസന കോര്‍പ്പറേഷന്‍ വനിതകള്‍ക്കും കുടുംബശ്രീ അംഗങ്ങള്‍ക്കും സ്വയംതൊഴില്‍ വായ്പ നല്‍കും. നിശ്ചിത വരുമാന പരിധിയിലുള്ള 18നും 55നും ഇടയില്‍ പ്രായമുള്ള തൊഴില്‍രഹിതരായ വനിതകള്‍ക്ക് നാല് മുതല്‍ അഞ്ച് വര്‍ഷം വരെ തിരിച്ചടവ് കാലാവധിയില്‍ ഉദ്യോഗസ്ഥ/വസ്തുജാമ്യത്തിന്റെ അടിസ്ഥാനത്തിലാണ് വായ്പകള്‍ നല്‍കുക. മൂന്ന് കോടി രൂപ വരെയുള്ള കുടുംബശ്രീ സ്വയംതൊഴില്‍ വായ്പകള്‍ അതത് സിഡിഎസ് ചെയര്‍പേഴ്സണ്‍ മുഖേന ജാമ്യരേഖയില്ലാതെ അനുവദിക്കും. www.mithrasoft.kswdc.org ല്‍ ഓണ്‍ലൈനായി അപേക്ഷ നല്‍കണം. ഫോണ്‍: 0495 2766454, 9496015010.  

Leave a Reply

Your email address will not be published. Required fields are marked *