സ്പീഡ് ബോട്ട് ലേലം

കോഴിക്കോട്: സിറ്റി ജില്ലാ പോലീസ് മേധാവിയുടെ അധീനതയിലുള്ളതും കോഴിക്കോട് സിറ്റി ജില്ലാ സായുധസേനാ ക്യാമ്പില്‍ സൂക്ഷിച്ചതും ഡിപ്പാര്‍ട്ട്‌മെന്റിന് ഉപയോഗയോഗ്യമല്ലാത്തതുമായ 40 എച്ച്പി ഹോണ്ട സ്പീഡ് ബോട്ടിന്റെ ലേലം നവംബര്‍ 21ന് രാവിലെ 11 മുതല്‍ 4.30 വരെ ഓണ്‍ലൈനായി നടക്കും. www.mstcecommerce.com ല്‍ രജിസ്റ്റര്‍ ചെയ്ത് ലേലത്തില്‍ പങ്കെടുക്കാം. ലേല തീയതിക്ക് മുമ്പുള്ള പ്രവൃത്തി ദിനങ്ങളില്‍ രാവിലെ പത്ത് മുതല്‍ വൈകിട്ട് അഞ്ച് വരെ കോഴിക്കോട് സിറ്റി സായുധസേന കമാണ്ടന്റിന്റെ മുന്‍കൂര്‍ അനുവാദത്തോടെ ബോട്ട് പരിശോധിക്കാം. ഫോണ്‍: 0495 2722673.