പ്രഭാഷണ പരമ്പര ഉദ്ഘാടനം

കോഴിക്കോട്: സാമൂതിരി ഗുരുവായൂരപ്പൻ കോളേജ് മലയാള ഗവേഷണവിഭാഗം സാംസ്കാരികവേദിയായ  വൈഖരി പ്രഭാഷണപരമ്പര സംഘടിപ്പിച്ചു. കേരള സർവകലാശാല പൗരസ്ത്യ ഭാഷാവിഭാഗം ഡീനും എമിറ റ്റസ് പ്രൊഫസറും നിരൂപകനുമായ പ്രൊഫ. എ എം ഉണ്ണിക്കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ചട്ടമ്പിസ്വാമിയുടെ ജ്ഞാനലോകങ്ങൾ എന്ന വിഷയത്തിൽ അദ്ദേഹം പ്രഭാഷണം നടത്തി.

കേരളത്തിൻ്റെ നവോത്ഥാന മണ്ഡലത്തിൽ ധൈഷണികവിപ്ലവത്തിന് തുടക്കം കുറിച്ച ചട്ടമ്പിസ്വാമികളുടെ  സാംസ്കാരിക ഇടപെടലുകൾ അക്കാദമികലോകം സൂക്ഷ്മമായി ഉൾക്കൊള്ളേണ്ടതുണ്ടെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. യാഥാസ്ഥിതികമായ ചിന്തകളെ കടന്നാക്രമിച്ച ചട്ടമ്പിസ്വാമികളുടെ ബൗദ്ധികപ്രവർത്തനങ്ങൾ ബദൽചിന്തയുടെ സംസ്കാരപാഠങ്ങളാണെന്നും അദ്ദേഹം പറഞ്ഞു. 

മലയാള ഗവേഷണവിഭാഗം മേധാവി ഡോ. ശ്രീശൈലം ഉണ്ണിക്കൃഷ്ണൻ അധ്യക്ഷത വഹിച്ചു. പ്രഥമ ശ്രീവല്ലി പുരസ്കാരജേതാവായ ഡോ. ജി ശ്രീരഞ്ജിനിയെ ആദരിച്ചു. കൺവീനർ കെ പി ദിപിൻ രാജ്, ഡോ. രമിളാദേവി, ഡോ. അനഘ ബി കെ , മഞ്ജുലക്ഷ്മി, മേധാ മാധവി, നന്ദന ബി എസ് എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *