വേങ്ങേരി: ‘മണ്ണിൻ്റെ അടിയിൽ ആണെങ്കിലും മനുഷ്യനാണ് ‘ എന്ന മുദ്രാവാക്യമുയർത്തി തണ്ണീർപന്തലിൽ ബഹുജന സംഗമം. അർജുനെ കണ്ടെത്താനുള്ള പ്രവർത്തനം ത്വരിതപ്പെടുത്തണമെന്നാവശ്യപ്പെട്ട് പ്രദേശവാസികളായ സ്ത്രീകളടക്കം നൂറുകണക്കിനാളുകൾ പങ്കെടുത്ത പ്രതിഷേധ സംഗമം മുൻ വാർഡ് കൗൺസിലർ യു രജനി ഉദ്ഘാടനം ചെയ്തു. സ്നേഹദീപം റെസിഡൻ്റ്സ് അസോസിയേഷൻ പ്രസിഡൻ്റ് കൃഷ്ണദാസ് തീരം അധ്യക്ഷനായി.
രവീന്ദ്രൻ മൂത്താടിക്കൽ, കെ രമേശൻ (വ്യാപാരി വ്യവസായി ഏകോപന സമിതി), എ അബ്ദുൾ അസീസ് (തണ്ണീർപന്തൽ പ്രാദേശിക കമ്മറ്റി) എന്നിവർ സംസാരിച്ചു. രൂപാൽ പറപ്പള്ളി സ്വാഗതവും കുമാരൻ പൂതങ്കര നന്ദിയും പറഞ്ഞു.
അർജുനായി തണ്ണീർപന്തൽ

