പുരോഗമന കലാ സാഹിത്യസംഘം ജില്ലാ സമ്മേളനം ഡിസംബർ 2, 3 ന്

കോഴിക്കോട്: പുരോഗമന കലാസാഹിത്യസംഘം കോഴിക്കോട് ജില്ലാസമ്മേളനം നവംബർ 2,3 തിയ്യതികളിൽ വെസ്റ്റ്ഹില്ലിൽ നടക്കും. 2ന് വൈകിട്ട് 5ന് വെസ്റ്റ്ഹില്ലിൽ സാംസ്‌കാരിക സായാഹ്നം എഴുത്തുകാരൻ കെ ഇ എൻ കുഞ്ഞഹമ്മദ് ഉദ്ഘാടനം ചെയ്യും. മുൻ ജില്ലാകമ്മറ്റിയംഗം എൻ രാധാമോഹനൻ രചിച്ച കവിതകളുടെ അവതരണം രാധാമോഹനം നാടകകാരൻ ടി സുരേഷ് ബാബു നടത്തും.

ബൈജു ലൈലാരാജ് നയിക്കുന്ന കവിതയും വരയും അഭിനയവും പരിപാടിയിൽ ഒരേ സമയം കവിത അവതരണവും അതിന്റെ ചിത്രസാക്ഷാത്കാരവും അഭിനയവും ഉണ്ടാവും. വിവിധ കലാപരിപാടികളും നടക്കും. പ്രതിനിധി സമ്മേളനം 3ന് വെസ്റ്റ്ഹിൽ പോളിടെക്‌നിക്ക് ഹാളിൽ സാഹിത്യകാരൻ ഇ പി രാജഗോപാൽ ഉദ്ഘാടനം ചെയ്യും. പ്രൊഫ. എ ജി ഒലീന സംഘടനാറിപ്പോർട്ട് അവതരിപ്പിക്കും. കെ ടി കുഞ്ഞിക്കണ്ണൻ, കെ പി രാമനുണ്ണി, കെ ഇ എൻ, ടി ആർ അജയൻ, എം കെ മനോഹരൻ, പ്രൊഫ. സി പി അബൂബക്കർ, ഡോ. ജിനേഷ് കുമാർ എരമം തുടങ്ങിയവർ പങ്കെടുക്കും. 16 മേഖലകളിൽ നിന്നായി 225 തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളും ജില്ലാകമ്മറ്റി, ജില്ലാകൗൺസിൽ പ്രതിനിധികളുംടക്കം 350 പേർ സമ്മേളനത്തിൽ പങ്കെടുക്കും.

Leave a Reply

Your email address will not be published. Required fields are marked *