കോഴിക്കോട്: പി എം താജ് അവാർഡിന് പുരോഗമന കലാസാഹിത്യ സംഘം ജില്ലാ കമ്മിറ്റിയും പി എം താജ് അനുസ്മരണ സമിതിയും ചേർന്ന് നടത്തുന്ന നാടക മത്സരത്തിലേക്ക് എൻട്രികൾ ക്ഷണിച്ചു. മുപ്പത് മിനിറ്റിൽ കുറയാത്തതും നാല്പത്തഞ്ച് മിനിറ്റിൽ കവിയാത്തതും പ്രസിദ്ധീകരിക്കുകയോ മുമ്പ് അവതരിപ്പിക്കുകയോ ചെയ്തിട്ടില്ലാത്തതുമായ നാടക സ്ക്രിപ്റ്റിൻ്റെ ഡി ടി പി ചെയ്ത മൂന്നു കോപ്പി 1000 രൂപ രജിസ്ട്രേഷൻ ഫീസ് സഹിതം ജൂൺ 25-നകം കോയമുഹമ്മദ്, 2/1209A- വെണ്ണീർവയൽ, കാരപ്പറമ്പ് പോസ്റ്റ്, കോഴിക്കോട്-673010 (ഫോൺ: 8129163391) എന്ന വിലാസത്തിൽ ലഭിക്കണം. തെരഞ്ഞെടുക്കപ്പെടുന്ന അഞ്ച് നാടകങ്ങൾ പി എം താജിൻ്റെ മുപ്പത്തിനാലാം ചരമവാർഷികത്തോടനുബന്ധിച്ച് ജൂലായ് 30 ന് കോഴിക്കോട് ടൗൺഹാളിൽ അവതരിപ്പിക്കണം. അവതരണച്ചെലവ് 25000 രൂപ വീതം നൽകും.
മികച്ച അവതരണത്തിനും രചനക്കും സംവിധാനത്തിനും നടനും നടിക്കും പി എം താജ് അവാർഡ് ലഭിക്കും.
കൂടുതൽ വിവരങ്ങൾക്ക്: 9447276505 / 9447247327
പി എം താജ് സ്മാരക നാടക മത്സരം

