ജയരാജ് കോഴിക്കോടിന് ആദരം

കോഴിക്കോട്: മുംബൈയിൽ നടന്ന ജാഗരൺ അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലില്‍ മികച്ച നടനുള്ള പുരസ്കാരം നേടിയ ജയരാജ് കോഴിക്കോടിനെ മെയിൻഫ്രെയിം സുഹൃത് സംഘം ആദരിച്ചു . ഇന്ത്യയിലെ വിവിധ ഭാഷകളില്‍ അഞ്ഞൂറിലധികം സിനിമകള്‍ മത്സരിച്ചതി‍ല്‍ ‘1947 പ്രണയം തുടരുന്നു ‘എന്ന മലയാളസിനിമയിലെ നായക വേഷം അനായാസം അവതരിപ്പിച്ചതിനാണ്
ജാഗരണ്‍ പുരസ്കാരം ജയരാജ് നേടിയത്.

കോഴിക്കോട് കൈരളി ശ്രീ വേദിയില്‍ നടന്ന ചടങ്ങില്‍ തിരക്കഥാകൃത്തും നടനും സംവിധായകനുമായ ജോയ് മാത്യു ഉപഹാരസമര്‍പ്പണം നടത്തി. അലയന്‍സ് ക്ലബ് ഇന്റര്‍നാഷണല്‍ കോഴിക്കോട് പ്രസിഡന്റ് സനു എസ് പിള്ള, മിമിക്രി ആര്‍ടിസ്റ്റ് അസോസിയേഷൻ ഓഫ് മലബാര്‍ സജീവന്‍ നാഗത്താമ്പള്ളി, ജയൻ ബിലാത്തിക്കുളം, മുരളി ബേപ്പൂര്‍, എ രത്നാകരൻ, അപ്പുണ്ണി ശശി, പ്രേം രാജ് മെയിന്‍ ഫ്രെയിം, അനിൽ ബേബി, രാജീവ് മേനോന്‍ എന്നിവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *