കോഴിക്കോട്: സംസ്ഥാന വോളിബോൾ അസോസിയേഷൻ ആഭിമുഖ്യത്തിൽ സ്റ്റേറ്റ് റഫറീസ് ബോർഡിന്റെ നേതൃത്വത്തിൽ സംസ്ഥാനത്തെ വോളിബോൾ റഫറിമാർക്ക് ഏകദിന റിഫ്രഷ്മെന്റ് പ്രോഗ്രാം സംഘടിപ്പിച്ചു. കോഴിക്കോട് ആരാധന ഓഡിറ്റോറിയത്തിൽ സംസ്ഥാന വോളിബോൾ അസോസിയേഷൻ സെക്രട്ടറി സി സത്യൻ ഉദഘാടനം ചെയ്തു.
സംസ്ഥാന റഫറീസ് ബോർഡ് ചെയർമാൻ കടമ്മനിട്ട കരുണാകരൻ അധ്യക്ഷത വഹിച്ചു. ജബ്ബാർ (സെക്രട്ടറി കോട്ടയം ) ശിവകുമാർ (പ്രസിഡണ്ട് തൃശൂർ) കെ കെ മുസ്തഫ (സെക്രട്ടറി കോഴിക്കോട്) സ്റ്റേറ്റ് റഫറീസ് ബോർഡ് മെമ്പർമാരായ സുന്ദരേശൻ (കണ്ണൂർ ) റജി പ്രത്തനംതിട്ട) കനകരാജ് ( ക്രാസർഗോഡ്) എന്നിവർ സംസാരിച്ചു. കൺവീനർ കെ കെ മൊയ്തീൻ കോയ സ്വാഗതവും ശശിമാസ്റ്റർ (തൃശൂർ) നന്ദിയും പറഞ്ഞു.
ഇന്റർനാഷനൽ റഫറി ടി വി അരുണാചലം, നാഷനൽ റഫറി കെ കെ മുസ്തഫ എന്നിവർ ക്ലാസ് നയിച്ചു. വിവിധ ജില്ലകളിൽ നിന്നായി 67 പേർ ക്ലാസിൽ പങ്കെടുത്തു.

