കോഴിക്കോട്: ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ ജില്ലാ സമൂഹ്യനീതി വകുപ്പിന്റെയും ദയ റീഹാബിലിറ്റേഷൻ ട്രസ്റ്റിന്റെയും സഹായത്തോടെ പ്രവർത്തിക്കുന്ന ഉദയം പദ്ധതിയുടെ നാലാം പിറന്നാൾ സംഗീതപരിപാടികളോടെആഘോഷിച്ചു. പാരഗൺ റസ്റ്റാറന്റ് ഉടമ ലിജു, ഗവണ്മെന്റ് ഫിഷറീസ് യുപി സ്കൂൾ ടീച്ചർ ജെസ്സി ജോൺ എന്നിവർ മുഖ്യാതിഥികളായി.
സംഗീത പരിപാടിക്ക്ശേഷം പാരഗൺ റസ്റ്റാറൻ്റ് ഗ്രൂപ്പിൻ്റെ സഹായത്തോടെ നോമ്പുതുറയും ഉണ്ടായിരുന്നു. ധർമൻ , രഞ്ജുഷ , ഉദയൻ എന്നിവരും ഉദയം അന്തേവാസികളും സംഗീത പരിപാടി അവതരിപ്പിച്ചു. സ്പെഷ്യൽ ഓഫീസർ ഡോ. ജി രാഗേഷ് , ചേവായൂർ ഹോം മാനേജർ ശ്രുതി ശിവദാസ്, സൂപ്രണ്ട് സജീർ എന്നിവർ സംസാരിച്ചു.
ഉദയം പദ്ധതിക്ക് നാലാം പിറന്നാൾ

