ഭിന്നശേഷിക്കാരെ ഉള്‍ക്കൊള്ളിച്ചുള്ള മെഗാ യോഗ ദിനാചരണം നാളെ

കോഴിക്കോട്: പത്താമത് അന്താരാഷ്ട്ര യോഗദിനത്തിന്റെ ഭാഗമായി ഭിന്നശേഷിക്കാര്‍ക്കായുള്ള കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ സിആര്‍സി-കോഴിക്കോട് ജൂണ്‍ 21 ന് രാവിലെ 10.30 ന് സെന്റ് ജോസഫ് കോളേജ് ദേവഗിരിയിലെ ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടത്തുന്ന യോഗ ദിനാചരണം  ജില്ലാ കളക്ടര്‍ സ്നേഹില്‍ കുമാര്‍ സിംഗ് ഉദ്ഘാടനം ചെയ്യും.

ഇൻക്ലൂസീവ് യോഗ എന്ന ആശയത്തില്‍ അധിഷ്ഠിതമായി ഭിന്നശേഷിക്കാര്‍, അവരുടെ രക്ഷിതാക്കള്‍, കോഴിക്കോട് ജില്ലയിലെ  എന്‍എസ്എസ് ഹയര്‍ സെക്കന്ററി വിഭാഗം വിദ്യാര്‍ത്ഥികള്‍, സിആര്‍സിയിലെ വിദ്യാര്‍ത്ഥികളും ഉദ്യോഗസ്ഥരും, സെന്റ് ജോസഫ് ദേവഗിരി കോളേജ് വിദ്യാര്‍ത്ഥികള്‍ എന്നിവരടക്കം 500 ഓളം പേർ കോഴിക്കോട് ശാന്തി യോഗ സെന്ററിലെ പരിശീലകരുടെ നേതൃത്വത്തില്‍ നടക്കു മെഗാ യോഗ  പരിപാടിയില്‍ പങ്കെടുക്കും.

ശാന്തി യോഗ സെന്റര്‍, സെന്റ് ജോസഫ് കോളേജ് ദേവഗിരി, ജില്ല എന്‍ എസ് എസ് ഹയര്‍ സെക്കന്ററി വിഭാഗം എന്നിവരുമായി ചേർന്നാണ് പരിപാടി സംഘടിപ്പിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *