അധ്യാപക ഒഴിവുകൾ, സാധ്യതാ പട്ടിക

ഹോട്ടല്‍ മാനേജ്‌മെന്റ് ഗസ്റ്റ് അധ്യാപകർ

കോഴിക്കോട്: ഫുഡ് ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ മണിക്കൂര്‍ വേതനാടിസ്ഥാനത്തില്‍ ഹോട്ടല്‍ മാനേജ്‌മെന്റ് കോഴ്‌സുകളിലെ വിവിധ വിഷയങ്ങള്‍ പഠിപ്പിക്കാന്‍ ഗസ്റ്റ് അധ്യാപകരെ ആവശ്യമുണ്ട്. എന്‍സിഎച്ച്എംസിടി/എഐസിടിഇ അംഗീകൃത ഹോട്ടല്‍ മാനേജ്‌മെന്റ് ഡിഗ്രി/ഡിപ്ലോമയും പ്രവൃത്തി പരിചയവും ഉള്ളവർക്ക് അപേക്ഷിക്കാം. ഇംഗ്ലീഷ്, ബുക്ക് കീപ്പിംഗ്, കമ്പ്യൂട്ടര്‍ എന്നീ വിഷയങ്ങളില്ലും ഗസ്റ്റ് അധ്യാപകരുടെ ഒഴിവുകളുണ്ട്.

ഫുഡ് ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഫുഡ് പ്രൊഡക്ഷന്‍ കോഴ്സ് പാസായിട്ടുള്ളവരെ ദിവസവേതനത്തില്‍ ലാബ് അസിസ്റ്റന്റ് തസ്തിതയിലേക്കും പരിഗണിക്കും. താല്‍പര്യമുള്ളവര്‍ ജൂണ്‍ 27 ന്  രാവിലെ 10.30 ന്  ബയോഡാറ്റയും അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി സിവില്‍ സ്റ്റേഷന് സമീപമുള്ള ഇന്‍സ്റ്റിറ്റ്യൂട്ടില്‍     കൂടിക്കാഴ്ചയ്ക്ക്     എത്തണം. ഫോണ്‍: 0495-2372131, 9745531608.

സാധ്യതാ പട്ടികയുടെ പകര്‍പ്പ് പ്രസിദ്ധീകരിച്ചു

കോഴിക്കോട്: ജില്ലയില്‍ പട്ടികജാതി വികസന വകുപ്പിലെ കുക്ക് (IInd എന്‍സിഎ-എല്‍സി/എഐ- കാറ്റഗറി നം. 051/23) തസ്തികയുടെ സാധ്യതാ പട്ടികയുടെ പകര്‍പ്പ് പിഎസ് സി  ജില്ലാ ഓഫീസര്‍ പ്രസിദ്ധീകരിച്ചു.

ന്യൂക്ലിയര്‍ മെഡിസിന്‍ ടെക്‌നോളജിസ്റ്റ്

കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജ് മാതൃശിശു സംരക്ഷണ കേന്ദ്രത്തിന്റെ  എച്ച്ഡിഎസിന് കീഴില്‍ ന്യൂക്ലിയര്‍ മെഡിസിന്‍ ടെക്‌നോളജിസ്റ്റിന്റെ  ഒരു ഒഴിവുണ്ട്. 50000 രൂപ മാസവേതനാടിസ്ഥാനത്തില്‍ താല്‍ക്കാലികമായാണ് നിയമനം. പ്രായപരിധി: 18-45.
യോഗ്യത: ബിഎസ് സി ന്യൂക്ലിയര്‍ മെഡിസിന്‍ ടെക്‌നോളജി അല്ലെങ്കില്‍ ബിഎസ് സി + ഡിഎംആര്‍ഐടി.   ഉദ്യോഗാര്‍ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ജൂണ്‍ 25 ന് രാവിലെ 11.30 മണിക്ക് ഐഎംസിഎച്ച് സൂപ്രണ്ട് ഓഫീസില്‍ അഭിമുഖത്തിന് ഹാജരാകണം.

ചുരുക്ക പട്ടികയുടെ പകര്‍പ്പ് 

കോഴിക്കോട് ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പിലെ പാര്‍ട്ട് ടൈം ജൂനിയര്‍ ലാംഗ്വേജ് ടീച്ചര്‍ (അറബിക്) എല്‍പിഎസ് (5th എന്‍സിഎ-എസ് സി)  (കാറ്റഗറി നം. 327/23) തസ്തികയുടെ ചുരുക്ക പട്ടികയുടെ പകര്‍പ്പ് പിഎസ് സി  ജില്ലാ ഓഫീസര്‍ പ്രസിദ്ധീകരിച്ചു.

അസിസ്റ്റന്റ് പ്രൊഫസര്‍ നിയമനം

വടകര കോളേജ് ഓഫ് എന്‍ജിനീയറിങ്ങിൽ  ഫിസിക്കല്‍ എജുക്കേഷന്‍ വിഷയത്തില്‍ കരാര്‍ അടിസ്ഥാനത്തില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികയില്‍ ജോലി ചെയ്യുവാന്‍ താല്പര്യമുള്ള, ഒന്നാം ക്ലാസ് മാസ്റ്റര്‍ ബിരുദമുള്ള ഉദ്യോഗാര്‍ത്ഥികള്‍ വയസ്, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ജൂണ്‍ 25 ന് 10 മണിക്ക് കോളേജ് ഓഫീസില്‍ എത്തണം. ഫോണ്‍ 9495489079, 9645350856.


ഒക്യുപ്പേഷണല്‍ തെറാപ്പിസ്റ്റ്, കുക്ക് നിയമനം

വടകര ബ്ലോക്ക് പഞ്ചായത്ത് നടപ്പിലാക്കുന്ന ഭിന്നശേഷി വിഭാഗത്തില്‍പ്പെട്ടവര്‍ക്കുള്ള തൊഴില്‍ പരിശീലന പദ്ധതിയായ ‘റീ ബോണ്‍’ പ്രൊജക്റ്റിലേക്ക് ഒക്യുപ്പേഷണല്‍ തെറാപ്പിസ്റ്റ്, കുക്ക് എന്നിവരെ താല്‍ക്കാലിക അടിസ്ഥാനത്തില്‍ നിയമിക്കുന്നു. കൂടിക്കാഴ്ച ജൂണ്‍ 26 ന്  രാവിലെ 10.30 ന് വടകര ബ്ലോക്ക് പഞ്ചായത്ത് ഓഫീസില്‍ നടത്തും.  താല്പര്യമുള്ളവര്‍ ബന്ധപ്പെട്ട രേഖകള്‍ സഹിതം ഹാജരാകണമെന്ന്
ശിശു വികസന പദ്ധതി ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 0496-2501822. 

വാഹനങ്ങള്‍ ലഭ്യമാക്കുന്നതിന് ക്വട്ടേഷന്‍

ഭൂമി തരംമാറ്റ അപേക്ഷകള്‍ തീര്‍പ്പ് കല്‍പ്പിക്കുന്നതിനായി കോഴിക്കോട് ആര്‍ഡിഒ ഓഫീസിന്റെയും സബ് ഓഫീസുകളുടെയും ഉപയോഗത്തിലേക്കായി ആറ് മാസക്കാലത്തേക്ക്, പരമാവധി 35,000 രൂപ മാസവാടക നിരക്കില്‍ അഞ്ച് സീറ്റുകളുള്ള രണ്ട് വാഹനങ്ങള്‍ക്കായി ക്വട്ടേഷന്‍ ക്ഷണിച്ചു. വ്യവസ്ഥകളും മറ്റ് വിവരങ്ങളും ഓഫീസ് നോട്ടീസ് ബോര്‍ഡിലും www.kozhikode.nic.in എന്ന വെബ്‌സൈറ്റിലും ലഭ്യമാണ്.

Leave a Reply

Your email address will not be published. Required fields are marked *