ലോക ഹോമിയോപ്പതി ദിനം ആചരിച്ചു

കോഴിക്കോട്: സംസ്ഥാന ഹോമിയോപ്പതി വകുപ്പും നാഷണല്‍ ആയുഷ് മിഷനും സംയുക്തമായി ലോക ഹോമിയോപ്പതി ദിനാഘോഷ പരിപാടി സംഘടിപ്പിച്ചു.

‘എംപവറിങ് റിസര്‍ച്ച് ആന്‍ഡ് എന്‍ഹാന്‍സിങ് പ്രൊഫിഷന്‍സി’ എന്ന സന്ദേശം ഉയര്‍ത്തിപ്പിടിച്ചുള്ള ഈ വര്‍ഷത്തെ പരിപാടി ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ്  പി ഗവാസ് ഉദ്ഘാടനം ചെയ്തു.
ചടങ്ങില്‍ വിശിഷ്ടാതിഥിയായ  റിട്ട. ഹോമിയോപ്പതി പ്രിന്‍സിപ്പല്‍ ആന്റ്  കണ്‍ട്രോളിംഗ് ഓഫീസര്‍ ഡോ. കെ ബി രമേശിനെ ആദരിച്ചു. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കവിത പുരുഷോത്തമന്‍ മുഖ്യ പ്രഭാഷണവും ഹോമിയോപ്പതി ദിന സന്ദേശവും നല്‍കി.  ഡോ. അനീന പി ത്യാഗരാജ് (ഡിപിഎം, നാഷണല്‍ ആയുഷ് മിഷന്‍ കോഴിക്കോട്) അധ്യക്ഷത വഹിച്ച  പരിപാടിയില്‍ താലൂക്ക് ഹോമിയോ ആശുപത്രി സൂപ്രണ്ട് ഡോ. പ്രതിഭ, ഡോ. അച്ചാമ്മ ലെനു തോമസ്,  ഡോ. സിബി രവീന്ദ്രന്‍, ഡോ. നിഖില്‍, ഡോ. മുഹമ്മദ് കോയ, സൈതലവി എന്നിവര്‍ സംസാരിച്ചു.

മെഡിക്കല്‍ ഓഫീസര്‍ ഡോ. മനു വര്‍ഗീസ്, ‘പബ്ലിക് ഹെല്‍ത്ത് ആക്ട്’ എന്ന വിഷയത്തിലും ഡോ. ശ്രീജ ‘മാ നസികരോഗങ്ങളില്‍ ഹോമിയോ ചികിത്സ’ എന്ന വിഷയത്തിലും ക്ലാസെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *