കോഴിക്കോട്: താമരശ്ശേരി വിദ്യാഭ്യാസ ജില്ലാ പരിധിയിലെ ജിവിഎച്ച്എസ്എസ് താമരശ്ശേരി, ജിവിഎച്ച്എസ്എസ് ബാലുശ്ശേരി, ജിഎച്ച്എസ്എസ് ബാലുശ്ശേരി, ജിഎച്ച്എസ്എസ് കൊടുവള്ളി എന്നീ പരീക്ഷാ കേന്ദ്രങ്ങളില്‍ നിന്നും കെ-ടെറ്റ് പരീക്ഷ എഴുതി വിജയിച്ച്, യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളുടെ പരിശോധന പൂര്‍ത്തീകരിച്ച ഉദ്യോഗാര്‍ത്ഥികളുടെ കെ-ടെറ്റ് സര്‍ട്ടിഫിക്കറ്റ് വിതരണം താമരശ്ശേരി ജില്ലാ വിദ്യാഭ്യാസ ഓഫീസില്‍ (മിനി സിവില്‍ സ്റ്റേഷന്, താമരശ്ശേരി) ജൂണ്‍ 10 മുതല്‍ 14 വരെ നടത്തും. കെ-ടെറ്റ് ഒറിജിനല്‍ ഹാള്‍ ടിക്കറ്റ് ഹാജരാക്കി വിദ്യാര്‍ത്ഥികള്‍ സര്‍ട്ടിഫിക്കറ്റ് കൈപ്പറ്റണം.
ഫോൺ: 0495-2225717, 9048130067.

