കോഴിക്കോട്: മലബാര്‍ ബൊട്ടാണിക്കല്‍ ഗാര്ഡന് ആന്‍ഡ് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ പ്ലാന്റ് സയന്‍സില്‍ സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി (എട്ട് മുതല്‍ 12 ക്ലാസു വരെ) ‘എന്‍ഗേജ് & കണക്ട് ബൊട്ടാണിക്കല്‍ ഗാര്ഡന്’ എന്ന പേരില്‍ മെയ് 30ന് ഏകദിന ശില്പശാല സംഘടിപ്പിക്കുന്നു. പരിസ്ഥിതി വിദ്യാഭ്യാസ രംഗത്തെ വിദഗ്ധൻ ഡോ. ഇ ഉണ്ണികൃഷ്ണൻ പരിപാടി ഉദ്ഘാടനം ചെയ്തു കുട്ടികളുമായി സംവദിക്കും. സസ്യങ്ങളുടെ വിവിധ പ്രജനനരീതികളെ കുറിച്ചുള്ള പരിശീലനക്ലാസ്സും ഗാര്‍ഡനിലെ വിവിധ സസ്യസംരക്ഷണ വിഭാഗങ്ങളും ഗവേഷണ ലബോറട്ടറികളും കാണുന്നതിനുള്ള അവസരവും ഉണ്ടാകും. രാവിലെ 10 മുതല്‍ വൈകീട്ട് അഞ്ച് വരെ നടത്തുന്ന പരിപാടിയില്‍ പങ്കെടുക്കാന്‍ താല്പര്യമുള്ള വിദ്യാര്‍ത്ഥികള്‍ 10 മണിക്കകം ഗാര്‍ഡനില്‍ എത്തിച്ചേരണം. ഫോണ്‍: 0495-2430939.
Related Posts
കേര സുരക്ഷാ ഇന്‍ഷുറന്‍സ്
കോഴിക്കോട്: ജില്ലയില്‍ തെങ്ങ്കയറ്റ തൊഴില്‍ ചെയ്യുന്നവര്‍ക്ക് നാളികേര വികസന ബോര്‍ഡ് നടപ്പാക്കിവരുന്ന കേരസുരക്ഷാ ഇന്‍ഷുറന്‍സില്‍ അംഗമാകാം. അപേക്ഷകള്‍ കോഴിക്കോട് സ്വാഭിമാന്‍ സോഷ്യല്‍ സര്‍വീസ് ആന്‍ഡ് ചാരിറ്റബിള്‍ സൊസൈറ്റിയില്‍…
‘1000 വീടുകളിൽ 10,000 പച്ചക്കറി തൈ’ പദ്ധതിക്ക് തുടക്കം
കോഴിക്കോട്: കാർഷിക മേഖലയിൽ സ്വയംപര്യാപ്തത നേടുക എന്ന ലക്ഷ്യവുമായി കക്കോടി ഗ്രാമപഞ്ചായത്ത്. 1000 വീടുകളിൽ 10000 പച്ചക്കറി തൈയും മൺചട്ടിയും പോട്ടിങ് മിശ്രിതവും നൽകുന്ന പദ്ധതിക്ക് തുടക്കമായി.…
ഏലപ്പേനിനെ നിയന്ത്രിക്കാന്‍ ജൈവകീടനാശിനി
വാണിജ്യോല്‍പാദനത്തിനൊരുങ്ങി ഐഐഎസ്ആർ കോഴിക്കോട്: ഏലക്കായ്കളില്‍ തവിട്ട് നിറത്തില്‍ പാടുകള്‍ ഉണ്ടാക്കുന്ന ഏലപ്പേനുകളെ തടയാന്‍ ജൈവനിയന്ത്രണ മാര്‍ഗവുമായി കോഴിക്കോട് ഭാരതീയ സുഗന്ധവിള ഗവേഷണ കേന്ദ്രം (ഐസിഎആര്‍ -ഐഐഎസ്ആര്‍). ഏലപ്പേനുകളെ…

