വടകര മോഡല്‍ പോളിയിൽ ഡിപ്ലോമ കോഴ്‌സുകൾ


കോഴിക്കോട്: ഐ എച്ച് ആര്‍ ഡി യുടെ കീഴിലെ വടകര മോഡല്‍  പോളിടെക്‌നിക് കോളേജില്‍ 2024-25 അധ്യയന വര്‍ഷം മൂന്ന് വര്‍ഷ ഡിപ്ലോമ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ബയോ-മെഡിക്കല്‍ എഞ്ചിനീയറിംഗ്, കംപ്യൂട്ടര്‍ ഹാര്‍ഡ് വെയര്‍ എഞ്ചിനീയറിംഗ്, ഇലക്ട്രോണിക്‌സ് എഞ്ചിനീയറിംഗ്, ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്‌സ് എഞ്ചിനീയറിംഗ്, കംപ്യൂട്ടര്‍ എഞ്ചിനീയറിംഗ് എന്നീ കോഴ്‌സുകളിലേക്കാണ് പ്രവേശനം.  www.polyadmission.org വഴി ഓണ്‍ലൈനായി അപേക്ഷിക്കാം. അവസാന തീയ്യതി ജൂണ്‍ 12. അപേക്ഷ നൽകുന്നതിന് മുന്‍പ് ഒറ്റത്തവണ രജിസ്‌ട്രേഷന്‍ നടത്തി ഫീസ് അടയ്ക്കണം. അപേക്ഷ ഫീ 200 രൂപ,  പട്ടികവിഭാഗക്കാര്‍ക്ക് 100 രൂപ. ഫോൺ: 0496-2524920, 9497840006.

Leave a Reply

Your email address will not be published. Required fields are marked *