ഗവ. വുമണ്‍സ് പോളിടെക്നിക്കില്‍ കൗണ്‍സിലിംഗ് 10ന്
കോഴിക്കോട്: മലാപ്പറമ്പിലെ ഗവ. വുമണ്‍സ് പോളിടെക്നിക് കോളേജിലെ 2024-25 വര്‍ഷത്തെ ഡിപ്ലോമ പ്രവേശനം മൂന്നാം സ്പോട്ട് അഡ്മിഷന്റെ കൗണ്‍സിലിംഗ് സെപ്തംബര്‍ 10 ന് രാവിലെ ഒന്‍പത് മുതല്‍ കോളേജില്‍ നടത്തും. www.polyadmission.org വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുളള കോഴിക്കോട് ജില്ലാ റാങ്ക് ലിസ്റ്റില്‍ ഉള്ളതും പുതുതായി അപേക്ഷിച്ചതുമായ എല്ലാ പെണ്‍കുട്ടികള്‍ക്കും പങ്കെടുക്കാം. താല്പര്യമുള്ളവര്
അന്ന് രാവിലെ 9 നും 10.30 നും ഇടയ്ക്ക് പോളിടെക്നിക്കില്‍ നേരിട്ടു വന്ന് രജിസ്റ്റര്‍ ചെയ്യണം.
പുതിയ അപേക്ഷകരില്‍ നിന്നും നിലവില്‍ റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടവരില്‍ നിന്നും രജിസ്റ്റര്‍ ചെയ്തവരെ ഉള്‍പ്പെടുത്തി അന്നേ ദിവസം 11 മണിക്ക് പ്രസിദ്ധീകരിക്കുന്ന റാങ്ക് ലിസ്റ്റില്‍ നിന്ന് അഡ്മിഷന് നടത്തും.
പ്രവേശനത്തിനായി വരുന്നവര്‍ എസ്എസ്എല്‍സി, ജാതി, വരുമാനം/നോണ്‍ ക്രീമിലെയര്‍, വിടുതല്‍, സ്വഭാവ സര്‍ട്ടിഫിക്കറ്റ് അടക്കമുളള എല്ലാ രേഖകളും, മതിയായ ഫീസും കരുതണം. വിവരങ്ങള്‍ക്ക് www.polyadmission.org.