കോഴിക്കോട്: പട്ടികജാതി വികസന വകുപ്പിന്റെ മാവൂരിലെ
ആണ്‍കുട്ടികളുടെ പ്രീ മെട്രിക് ഹോസ്റ്റലിലേക്ക് 2024-25 അധ്യയന വര്‍ഷം അഞ്ച് മുതല്‍ പത്താം ക്ലാസ് വരെയുള്ള പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. വിദ്യാര്‍ത്ഥികള്‍ പട്ടികജാതി വിഭാഗത്തില്‍ പെട്ടവരായിരിക്കണം. 10 ശതമാനം മറ്റ് ഇതര വിഭാഗത്തില്‍പെട്ടവര്‍ക്ക് സംവരണം ചെയ്തതിനാല്‍ ആ വിഭാഗത്തിനും അപേക്ഷിക്കാം. അപേക്ഷയോടൊപ്പം കഴിഞ്ഞ വര്‍ഷത്തെ മാര്‍ക്ക് ലിസ്റ്റിന്റെ പകര്‍പ്പ്, ജാതി സര്‍ട്ടിഫിക്കറ്റ്, ആധാര്‍കാര്‍ഡിന്റെ കോപ്പി, ബാങ്ക് പാസ് ബുക്ക് കോപ്പി, സ്വഭാവ സര്‍ട്ടിഫിക്കറ്റ് എന്നിവ സഹിതം കുന്നമംഗലം ബ്ലോക്ക് പട്ടികജാതി വികസന ഓഫീസില്‍ മെയ് 27 നകം ലഭ്യമാക്കണം. വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ താമസ സൗകര്യം, ഭക്ഷണം, പോക്കറ്റ് മണി, ട്യുഷന്, നോട്ട് ബുക്ക്, നൈറ്റ് ഡ്രസ്സ്, സ്റ്റേഷനറി എന്നിവ ലഭിക്കും.
അപേക്ഷാ ഫോറം കുന്നമംഗലം ബ്ലോക്ക് പട്ടികജാതി വികസന ഓഫീസില്‍ നിന്നും മാവൂര്‍ പ്രീ- മെട്രിക് ഹോസ്റ്റലില്‍ നിന്നും ലഭിക്കും. ഫോണ്‍: 7907349880, 8921984943.

