ഐ.എച്ച്.ആര്‍.ഡി ടെക്‌നിക്കല്‍ ഹയര്‍ സെക്കന്ററി സ്‌കൂളിൽ ക്ലാസ് 11 പ്രവേശനം


കോഴിക്കോട്: ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമന്‍ റിസോഴ്‌സസ് ഡെവലപ്‌മെന്റിന്റെ നിയന്ത്രണത്തിലുള്ള ടെക്‌നിക്കല്‍ ഹയര്‍ സെക്കന്ററി സ്‌കൂളുകളില്‍ 2024-25 അദ്ധ്യയനവര്‍ഷത്തില്‍ 11 ാം ക്ലാസ്സ്‌ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. thss.ihrd.ac.in എന്ന വെബ്‌സൈറ്റ് മുഖേന ഓണ്‍ലൈന്‍ ആയും അതാത് സ്‌കൂളുകളില്‍ നേരിട്ടെത്തിയും അപേക്ഷ നൽകാം.  ഓണ്‍ലൈന്‍ മുഖേന അപേക്ഷകള്‍ സ്വീകരിക്കുന്ന അവസാന തീയതി മെയ് 28 വൈകീട്ട് അഞ്ച് വരെ.  രജിസ്‌ട്രേഷന്‍ ഫീസായ 110 രൂപ (എസ്.സി/എസ്.റ്റി വിദ്യാര്‍ത്ഥികള്‍ക്ക് 55 രൂപ) ഓണ്‍ലൈനായി അതാത് സ്‌കൂളുകളുടെ ബാങ്ക് അക്കൗണ്ട് മുഖേനയും സ്‌കൂള്‍ ക്യാഷ് കൗണ്ടറില്‍ നേരിട്ടും അടയ്ക്കാം.  ഓണ്‍ലൈനായി അപേക്ഷിക്കുന്നവര്‍ രജിസ്‌ട്രേഷന്‍ ഫീസ് അടച്ചശേഷം  രജിസ്ട്രഷന്‍ ഫീസ് അടച്ചതിന്റെ വിശദവിവരങ്ങള്‍ thss.ihrd.ac.in എന്ന ഓണ്‍ലൈന്‍ ലിങ്കില്‍ നല്‌കേണ്ടതാണ്.

ഓഫ് ലൈനായി അപേക്ഷിക്കുന്നവര്‍ അപേക്ഷയും അനുബന്ധ രേഖകളും രജിസ്‌ട്രേഷന്‍ ഫീസും സഹിതം (രജിസ്‌ട്രേഷന്‍ ഫീസ് അതാത് പ്രിന്‍സിപ്പാള്‍മാരുടെ പേരിലെടുത്ത ഡിമാന്റ് ഡ്രാഫ്റ്റായും സ്‌കൂള്‍ ക്യാഷ് കൗണ്ടറിലും അടയ്ക്കാം) മെയ്  28 ന് വൈകീട്ട് നാല് മണിക്കകം ബന്ധപ്പെട്ട സ്‌കൂളുകളില്‍ നൽകണം.

ഐ.എച്ച്.ആര്‍.ഡിയ്ക്ക് കീഴില്‍ കോഴിക്കോട് ജില്ലയില്‍ തിരുത്തിയാടാണ് (ഫോൺ: 0495 – 2721070, 8547005031) ടെക്‌നിക്കല്‍ ഹയര്‍സെക്കന്ററി സ്‌കൂള്‍ ഉള്ളത്.

Leave a Reply

Your email address will not be published. Required fields are marked *