വനിതകൾക്ക് സൗജന്യ ചികിത്സ ക്യാമ്പ് മെയ് 26 ന്

കോഴിക്കോട് : വി പി എസ് ലേക്ക്ഷോർ ഹോസ്പിറ്റൽ തിരുവണ്ണൂർ കമ്മ്യൂണിറ്റി പാലിയേറ്റീവ് കെയർ സൊസൈറ്റിയുടെ സഹകരണത്തോടെ 40 നും 60 നും ഇടയിൽ പ്രായമുള്ള
വനിതകൾക്ക് സൗജന്യ
ചികിത്സ ക്യാമ്പ്
‘അമ്മക്കൊരു കരുതൽ ‘സംഘടിപ്പിക്കുന്നു.

മെയ് 26 ന് ചെറൂട്ടി റോഡിലുള്ള എം എസ് എസ് ഓഡിറ്റോറിയത്തിൽ നടക്കുന്ന ക്യാമ്പിൽ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്ക്  സൗജന്യ ചികിത്സ പരിമിതപ്പെടുത്തിയിരിക്കുന്നു. ഡോ ചിത്രധാര (ഗൈനക് ഓങ്കോളജി ), ഡോ. സ്മിത ജോയ് (ഗൈനക്കോളജി ), ഡോ കാർത്തി ( യൂറോളജി ) എന്നിവർ നേതൃത്വം  നൽകും. ഗർഭാശയ – മൂത്രാശയ രോഗ വിദഗ്ധർ നയിക്കുന്ന ക്യാമ്പിൽ ബോധവൽക്കരണ ക്ലാസും നടക്കും. മുൻകൂട്ടി പേര് രജിസ്റ്റർ ചെയ്യുന്നവർക്ക് മാത്രം പ്രവേശനം.
ഫോൺ 0495 – 2334000,
7594 001364,
9895802022,
9847744 883 .

Leave a Reply

Your email address will not be published. Required fields are marked *