ഇസിഎച്ച്എസ് സ്കീമിൽ ആയുർവേദ ആശുപത്രിയെ ഉൾപ്പെടുത്തി

കോഴിക്കോട്: വിരമിച്ച പ്രതിരോധ ഇസിഎച്ച്എസ് ജീവനക്കാർക്ക് ആയുർവേദ ചികിത്സ ലഭ്യമാക്കുന്നതിനായി കേന്ദ്രസർക്കാരിൻ്റെ ഇസിഎച്ച്എസ് സ്ക‌ീമിൽ ആയുർവേദ ആശുപത്രിയെ ഉൾപ്പെടുത്തി. ആദ്യമായാണ് ആയുർവേദ ചികിത്സക്കായി വിമുക്തഭടൻമാർക്ക് ഇസിഎച്ച്എസ് സ്‌കീം ലഭിക്കുന്നത്. കോഴിക്കോട്ട് നടന്ന ഇസിഎച്ച്എസ് യോഗത്തിൽ ശ്രീ സുബ്രഹ്മണ്യ ആയുർവേദിക് ഹോസ്‌പിറ്റലിലെ ചീഫ് മെഡിക്കൽ ഓഫീസർ ഡോ. സനത് രത്നം ഇസിഎച്ച്എസ് ഓഫീസർ ഇൻ ചാർജ് ലെഫ്റ്റനന്റ് കേണൽ ഗംഗാധരനിൽ നിന്ന് ധാരണാപത്രം ഏറ്റുവാങ്ങി.
കോഴിക്കോട് കരിക്കാംകുളത്തുള്ള ശ്രീ സുബ്രഹ്മണ്യ ആയുർവേദിക് നേഴ്സ‌ിംഗ് ഹോമിൽ വിമുക്തഭടൻമാർക്കായി ഇസിഎച്ച്എസ് സ്‌കീമിൽ ചികിത്സ ലഭ്യമാക്കാനുള്ള സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. കൂടാതെ ഗുണഭോക്താക്കൾക്കായി സമഗ്രമായ ആരോഗ്യ പരിരക്ഷാ ഓപ്ഷനുകൾ ഈ സ്കീമിൽ ലഭ്യമാണ്. എല്ലാവിധ വാതരോഗങ്ങൾക്കും തൈറോയ്‌ഡ്, അപസ്മാരം, മൂത്ര സംബന്ധമായ രോഗങ്ങൾ, വെരിക്കോസ് വെയിൻ, ചർമ്മരോഗങ്ങൾ, സ്പോർട്‌സിൽ നിന്നും ഏൽക്കുന്ന പരിക്കുകൾ, നട്ടെല്ലിനുള്ള പരിക്കുകൾ, മസ്‌കുലർ ജോയിൻ്റ് പെയിൻസ്, ആർത്രൈറ്റിസ്, എന്നിവയ്ക്ക് പ്രത്യേക ചികിത്സ ഇവിടെ ലഭ്യമാണ്. ഫോൺ: 7736061011.

Leave a Reply

Your email address will not be published. Required fields are marked *